യൂറോപ്പ് പരിവര്‍ത്തനപാതയില്‍
കോണ്‍സ്റ്റാന്റിനോപ്പിളിന്റെ സവിശേഷതകള്‍
- വിജ്ഞാന കേന്ദ്രം
- പണ്ഡിതന്മാരുടേയും അമൂല്യ ഗ്രന്ഥങ്ങളുടേയും കേന്ദ്രം
- ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള മുഖ്യ പ്രവേശന കവാടം
ഇറ്റലിയുടെ സവിശേഷതകള്‍
- പുരാതന ഗ്രീക്ക്, റോമന്‍ സംസ്‌കാരത്തിന്റെ പൈതൃകം സ്വന്തമായ രാജ്യം
- കല ,സാഹിത്യം, സംസ്‌കാരം എന്നിവയെ പരിപോഷിപ്പിക്കുന്നതിലും ചരിത്ര പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിലും ഇറ്റലിയിലെ വ്യാപാരികള്‍ പ്രോത്സാഹനം നല്‍കിയിരുന്നു.
യൂറോപ്പിലെ പണ്ഡിതഭാഷ
ലത്തീന്‍ (ലാറ്റിന്‍), ഗ്രീക്ക് എന്നിവയായിരുന്നു യൂറോപ്പിലെ പണ്ഡിതഭാഷയായി കണക്കാക്കിയിരുന്നത്. നവോത്ഥാനത്തിന്റെ പിതാവ് എന്ന പേരില്‍ അറിയപ്പെടുന്നത് പെട്രാര്‍ക്ക് ആണ്. സീക്രട്ടം ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയായിരുന്നു.
പുസ്തക രചയിതാക്കള്‍
- ഡിവൈന്‍ കോമഡി- ദാന്തെ
- ഡോണ്‍ ക്വിക്‌സോട്ട്- സെര്‍വാന്തെ
- ദക്കാമറണ്‍ കഥകള്‍- ബൊക്കാച്ചിയോ
- ഇന്‍ പ്രെയ്‌സ് ഓഫ് ഫോളി - ഇറാസ്മസ്
ചിത്രങ്ങള്‍; ചിത്രകാരന്മാര്‍
- മൊണാലിസ - ഡാവിഞ്ചി
- അവസാനത്തെ അത്താഴം - ഡാവിഞ്ചി
- അന്ത്യവിധി - മൈക്കല്‍ ആഞ്ചലോ
- റാഫേല്‍ - ഏഥന്‍സിലെ വിദ്യാലയം
വാസ്തുവിദ്യയും ശില്‍പികളും
- ഫ്‌ളോറന്‍സിലെ ബാപ്റ്റിസ്റ്റ് പള്ളിയുടെ വാതില്‍ - ലോറെന്‍സോ ഗിബര്‍ട്ടി
- ഗട്ടാമെലീത്ത - ദൊണാറ്റെലൊ
കണ്ടുപിടിത്തങ്ങള്‍ ശാസ്ത്രകാരന്മാര്‍
- ആവിയന്ത്രം - ജെയിംസ് വാട്ട്
- സ്പിന്നിംഗ് ജന്നി - ജയിംസ് ഹാര്‍ഗ്രീവ്‌സ്
- ഫ്‌ളെയിംഗ് ഷട്ടില്‍ - ജോണ്‍ കെയ്
- ലോക്കോ മോട്ടീവ് - ജോര്‍ജ്ജ് സ്റ്റീവണ്‍സണ്‍
- അച്ചടിയന്ത്രം -ജൊഹാന്‍സ് ഗുട്ടന്‍ ബര്‍ഗ്
- ടെലസ് കോപ്പ്- ഗലീലിയോ
- മതനവീകരണം - മാര്‍ട്ടിന്‍ ലൂഥര്‍
കച്ചവടത്തില്‍നിന്ന് അധികാരത്തിലേക്ക്
തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയത് ഏഷ്യയും യൂറോപ്പും തമ്മിലുള്ള കച്ചവടത്തിന് തടസമായി. ഈ അവസരത്തിലാണ് ഇന്ത്യയിലേക്ക് കടല്‍മാര്‍ഗ്ഗം ഒരു സഞ്ചാര പാത കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്.
കോട്ടകള്‍
കണ്ണൂര്‍ ജില്ലയിലെ സെന്റ് ആഞ്ചലോ കോട്ടയും തൃശ്ശൂര്‍ ജില്ലയിലെ കോട്ടപ്പുറം കോട്ടയും നിര്‍മിച്ചത് പോര്‍ച്ചുഗീസുകാരാണ്.
പോര്‍ച്ചുഗീസുകാര്‍
പറങ്കികള്‍ എന്ന് അറിയപ്പെടുന്നു.
പൈനാപ്പിള്‍, പേരയ്ക്ക, പപ്പായ, വറ്റല്‍ മുളക്, കശുവണ്ടി, പുകയില എന്നീ കാര്‍ഷിക വിഭവങ്ങളും ചവിട്ടുനാടകത്തേയും അച്ചടിയന്ത്രത്തേയും നമുക്ക് പരിചയപ്പെടുത്തിയതും പോര്‍ച്ചുഗീസുകാരാണ്.
ഡച്ചുകാര്‍ ലന്തക്കാര്‍ എന്ന് അറിയപ്പെടുന്നു.
കൊച്ചി, കൊല്ലം എന്നിവയാണ് ഡച്ചുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍. നമ്മുടെ നാട്ടിലെ ഔഷധ സസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ നിര്‍മാണത്തിന് മുന്‍കൈയ്യെടുത്തത് ഡച്ച് ഗവര്‍ണ്ണറായ വാന്‍ റീഡ് ആണ്. ഇട്ടി അച്ചുതന്‍ വൈദ്യരാണ് ഗ്രന്ഥരചനയ്ക്ക് അദ്ദേഹത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കിയത്. തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മയുമായുള്ള കുളച്ചല്‍ യുദ്ധത്തിലേറ്റ പരാജയം ഡച്ചുകാര്‍ക്ക് നമ്മുടെ നാട്ടിലുണ്ടായിരുന്ന മേല്‍ക്കോയ്മ തകര്‍ത്തു.
ഇംഗ്ലീഷുകാര്‍
പ്രധാന വാണിജ്യ കേന്ദ്രം ഗുജറാത്തിലെ സൂറത്ത് ആയിരുന്നു. ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലും വാണിജ്യകേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
ഫ്രഞ്ചുകാര്‍
വാണിജ്യ കേന്ദ്രം: പുതുച്ചേരി, മാഹി, കാരയ്ക്കല്‍
മൈസൂര്‍
ദക്ഷിണേന്ത്യയിലെ പ്രധാന നാട്ടുരാജ്യമായിരുന്നു മൈസൂര്‍. ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ എന്നിവരായിരുന്നു മൈസൂരിലെ രാജാക്ക്ന്മാര്‍. മൈസൂര്‍ ആധിപത്യം മലബാറിലേക്ക് വ്യാപിച്ചത് ബ്രിട്ടീഷുകാരുടെ കച്ചവടങ്ങള്‍ക്ക് തടസമായി. ഇത് മൈസൂര്‍ രാജാക്കന്മാരുമായി യുദ്ധം ചെയ്യാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു.
ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കിയത് യുദ്ധങ്ങള്‍ വഴിയും ദത്താവകാശ നിരോധനം പോലെയുള്ള നിയമ നിര്‍മ്മാണം വഴിയുമായിരുന്നു.
ചെറുത്തുനില്‍പ്പുകളും ഒന്നാം സ്വാതന്ത്രസമരവും കര്‍ഷകര്‍
ചണം, നീലം പരുത്തി തുടങ്ങിയവ ഇംഗ്ലണ്ടിലെ വ്യവസായശാലകള്‍ക്ക് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ ഈസ്റ്റിന്ത്യാ കമ്പനി കര്‍ഷകരെ നിര്‍ബന്ധിച്ച് വിളകള്‍ കൃഷി ചെയ്യിപ്പിച്ചു. കര്‍ഷകരുടെ മേല്‍ അമിതമായ നികുതിഭാരം അടിച്ചേല്‍പ്പിച്ച് കമ്പനി കര്‍ഷകരെ ബുദ്ധിമുട്ടിച്ചു. ജമീന്ദാര്‍മാരെ നികുതി പിരിക്കാനേല്‍പ്പിച്ചതും നികുതി പണമായി തന്നെ നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവന്നതും കര്‍ഷക ജീവിതം ദുരിതമയമാക്കി.
ഗോത്രവര്‍ഗക്കാര്‍
കമ്പനി വനനിയമങ്ങള്‍ ആവിഷ്‌കരിച്ചത് വന സമ്പത്ത് കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടു കൂടിയായിരുന്നു. ഇത് വനവിഭവങ്ങള്‍ ആശ്രയിച്ചു ജീവിക്കുന്ന ഗോത്രവര്‍ഗത്തെ പ്രതികൂലമായി ബാധിച്ചു.
നെയ്ത്തുകാര്‍
അസംസ്‌കൃത വസ്തുവായ പരുത്തി വന്‍ തോതില്‍ ഇംഗ്ലണ്ടിലേക്ക് കയറ്റി അയച്ചും. ഇന്ത്യന്‍ നിര്‍മിത വസ്ത്രങ്ങള്‍ക്ക് വന്‍ തോതില്‍ നികുതി ചുമത്തിയും ബ്രിട്ടനില്‍നിന്നു വന്‍ തോതില്‍ യന്ത്ര നിര്‍മിത വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്തും കമ്പനി നെയ്ത്തുകാരുടെ ജീവിതം ദുരിതത്തിലാക്കി.
സാന്താള്‍ കലാപം
സിദ്ദുവും കാന്‍ഹുവും നേതൃത്വം നല്‍കിയ ഈ കാലാപത്തില്‍ 1500 ല്‍ അധികം സാന്താള്‍ ജനത ജീവന്‍ ബലിയര്‍പ്പിച്ചു.
കേരളത്തിലെ കലാപങ്ങള്‍
ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന കലാപങ്ങളാണ് പഴശ്ശി സമരങ്ങള്‍, കുണ്ടറവിളംബരം എന്നിവ
ബഹദൂര്‍ഷാ രണ്ടാമന്‍
ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപത്തിനിറങ്ങിയ സൈനികര്‍ ഡല്‍ഹിയില്‍ എത്തി അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ഷാ രണ്ടാമനെ ഇന്ത്യയുടെ ചക്രവര്‍ത്തിയായി അവരോധിച്ചു.
ഇന്ത്യ പുതുയുഗത്തിലേക്ക്
സാമൂഹിക അനാചാരങ്ങള്‍
- സതി
- ശൈശവ വിവാഹം
- വിധവാവിവാഹ നിഷേധം
- നരബലി
- പെണ്‍ശിശുഹത്യ
- അടിമത്തം
♦ ബ്രിട്ടീഷ് ഗവര്‍ണ്ണര്‍ ജനറല്‍ ആയ ബെന്റിക് പ്രഭുവാണ് സതി നിരോധിച്ചത്
♦ രാജാറാം മോഹന്‍ റോയ് സ്ഥാപിച്ച സംഘടന ബ്രഹ്മമ സമാജം
♦ ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് രാജാറാം മോഹന്‍ റോയ് ആണ്
♦ ആര്യസമാജം സ്ഥാപിച്ചത് സ്വാമി ദയാനന്ദ സരസ്വതി ആണ്
♦ സത്യശോധക് സമാജ് സ്ഥാപിച്ചത് ജോതിറാവു ഫുലെ
♦ ആര്യമഹിളാസഭ സ്ഥാപിച്ചത് പണ്ഡിത രമാബായ് ആണ്
♦ രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചത് സ്വാമി വിവേകാനന്ദനാണ്
♦ ഹോം റൂള്‍ ആരംഭിച്ചത് ആനിബസന്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."