ബയോഗ്യാസ് പ്ലാന്റിനും പുകയില്ലാത്ത അടുപ്പുകള്‍ക്കും സബ്‌സിഡി
കല്‍പ്പറ്റ: ജില്ലാ അനെര്‍ട്ട് ഓഫിസ് വഴി സ്ഥാപിക്കുന്ന പുകയില്ലാത്ത അടുപ്പുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി ലഭിക്കും.
സര്‍ക്കാര്‍ ധനസഹായം ലഭിച്ച് നിര്‍മിക്കുന്ന വീടുകളിലും, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളിലും അനെര്‍ട്ടിന്റെ 2800 വരുന്ന മെച്ചപ്പെട്ട വിറകടുപ്പുകള്‍ സ്ഥാപിക്കുന്നതിന് 2500 രൂപ സബ്‌സിഡി ലഭിക്കും. സ്‌ക്കൂള്‍, അംഗനവാടി, ഹോസ്റ്റലുകള്‍, തുടങ്ങി സര്‍ക്കാര്‍പൊതു സ്ഥാപനങ്ങളില്‍ കമ്യൂണിറ്റി വിറകടുപ്പ് സ്ഥാപിക്കുന്നതിന് 12000 രൂപ വരെ സബ്‌സിഡി ലഭിക്കും. ഇതുവഴി വിറക് ലാഭം, സമയലാഭം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്നു.
ഫിക്‌സഡ് മോഡല്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ജനറല്‍ വിഭാഗത്തിന് 9000 രൂപയും പട്ടികജാതി വിഭാഗത്തിന് 11000 രൂപയും സബ്‌സിഡി ലഭിക്കുന്നതാണ്. വീടുകളിലെ അടുക്കള ഭക്ഷണാവിഷ്ടങ്ങളില്‍നിന്നും ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതിന് 1ാ3 ശേഷിയുള്ള 17500 രൂപ വരുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ്, 0.75ാ3 ശേഷിയുള്ള 14000 രൂപ വില വരുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് എന്നിവയ്ക്ക് 8000 രൂപ തോതില്‍ സബ്‌സിഡി ലഭിക്കും.
ബയോഗ്യാസ് സ്ഥാപിക്കുന്നതുകൊണ്ട് മാലിന്യ സംസ്‌കരണം, എല്‍.പി.ജി ഇന്ധനലാഭം എന്നിവ സാധ്യമാകുന്നു. ബയോഗ്യാസ് പ്ലാന്റ്, മെച്ചപ്പെട്ട പുകയില്ലാത്ത വിറകടുപ്പ് എന്നിവയ്ക്ക് അനെര്‍ട്ട് വയനാട് ജില്ലാ ഓഫീസ്, ബറോഡ ബാങ്കിന് സമീപം, കല്‍പ്പറ്റ എന്ന വിലാസത്തിലോ 04936 206216 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."