HOME
DETAILS

ഷഹീന്‍ബാഗ് ഒഴിപ്പിക്കില്ല; സമരക്കാരുമായി ചര്‍ച്ചക്ക് സുപ്രിം കോടതി അഭിഭാഷകരെ നിയോഗിച്ചു

  
backup
February 17 2020 | 09:02 AM

national-supreme-court-to-shaheen-bagh-protesters2020

ന്യൂഡല്‍ഹി: റോഡ് മുടക്കിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് യുക്തമായ മാര്‍ഗം കണ്ടെത്താന്‍ ഷഹീന്‍ബാഗിലെ സമരക്കാരോട് സുപ്രിം കോടതി. സമരം ചെയ്യരുതെന്ന് പറയുന്നില്ല എന്നാല്‍ അത് എങ്ങിനെയെന്നതാണ് പ്രശ്‌നമെന്നും കോടതി പറഞ്ഞു.

സമരം നടത്താന്‍ മറ്റൊരു സ്ഥലം ഡല്‍ഹി പൊലിസിന് നിര്‍ദ്ദേശിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

സമരക്കാരുമായി ചര്‍ച്ചക്ക് അഭിഭാഷകരെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെയെയും അഡ്വ. സാധന രാമചന്ദ്രനെയുമാണ് നിയോഗിച്ചത്.

'നിങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ റോഡുകള്‍ ബ്ലോക്ക് ചെയ്യരുത്. ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇന്ന് നിങ്ങള്‍ പ്രതിഷേധിക്കും. നാളെ മറ്റൊരു സംഘം പ്രതിഷേധിക്കും'- കോടതി ചൂണ്ടിക്കാട്ടി.

5000 ഷഹീന്‍ബാഗുകളുടരുമെന്ന ചന്ദ്രശേഖറിന്റെ പ്രഖ്യാപനം എടുത്തു കാണിച്ചായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍ ആ പരാമര്‍ശം കോടതി തള്ളി. '5000 പ്രതിഷേധങ്ങള്‍ ഉയരുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. വഴി മുടക്കരുതെന്ന് മാത്രമാണ് ഞങ്ങളുടെ നിര്‍ദ്ദേശം. പ്രതിഷേധിക്കല്‍ മൗലികാവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  8 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago