സുമനസുകളുടെ സഹായം തേടുന്നു
മാനന്തവാടി: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി കനിവുള്ളവരുടെ സഹായം തേടുന്നു. പനമരം കെല്ലൂര്‍ കാഞ്ഞായി മുസ്തഫ (35) ആണ് ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്നത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വൃക്ക തകരാറിലാവുകയും നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായത്താല്‍ ചികിത്സ നടത്തിവരുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരു വൃക്കകളും തകരാറിലായിരിക്കുകയാണ്. അടിയന്തിരമായി വൃക്കമാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിന് ഭീമമായ സംഖ്യ ചിലവ് വരും. ഭാര്യയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം നിത്യചിലവിന് തന്നെ വളരെയധികം ബുദ്ധിമുട്ടിലാണ്. നാട്ടുകാര്‍ ശ്രമധാനമായി നിര്‍മ്മിച്ച് നല്‍കിയ വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. മുസ്തഫയുടെ ചികിത്സാ ചിലവിനായി തുക സമാഹരിക്കുന്നതിനായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി നെല്ലൂര്‍നാട് സിന്‍ഡിക്കേറ്റ് ബാങ്കില്‍ 47512200040890 നമ്പറായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.സി കോഡ് 0004751. ഉദാര മനസ്‌കരുടെ സഹായം പ്രതീക്ഷിച്ച് കഴിയുകയാണ് ഈ നിര്‍ധന കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."