അനു രാഘവന് വെങ്കല മെഡല്‍ സാധ്യത
കൊച്ചി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില് മലയാളി താരം അനു രാഘവന് വെങ്കല മെഡല്‍ സാധ്യത. ഈയിനത്തില്‍ സ്വര്‍ണം നേടിയ ബഹ്റൈന്‍ താരം ഉത്തേജക മരുന്ന് പരിശോധയില്‍ പരാജയപ്പെട്ടതോടെയാണ് അനുവിന് മെഡല്‍ സാധ്യത തെളിഞ്ഞത്.
ജക്കാര്‍ത്തയില്‍ അനുവിന് നാലാം സ്ഥാനമായിരുന്നു. 4*400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യന്‍ ടീമിന്റെ രണ്ടാം സ്ഥാനം സ്വര്‍ണ മെഡലായി മാറാനും സാധ്യതയുണ്ട്. സ്വര്‍ണം നേടിയ ബഹ്റൈന്‍ ടീം അംഗങ്ങളും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായാണ് വിവരം. മലയാളി താരം മുഹമ്മദ് അനസ്, എം ആര് പൂവമ്മ, ഹിമ ദാസ്, ആരോക്യ രാജീവ് എന്നിവരടങ്ങിയ ടീമായിരുന്നു വെള്ളി മെഡല്‍ നേടിയത്. ഉത്തേക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ബഹ്റൈന്‍ താരങ്ങള്‍ക്ക് പ്രാഥമിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷമേ അന്തിമ നടപടിയുണ്ടണ്ടാവൂ എന്ന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് പ്രസിഡന്റ് ആതില്‍ സുമരിവാല പറഞ്ഞു. ഇക്കാര്യത്തില്‍ ഉത്തരവിറങ്ങിയാല്‍ മാത്രമേ താരങ്ങളുടെ മെഡലിന്റെ കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകൂ.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."