ഒട്ടകത്തിനായി 100 മില്യണ്‍ റിയാല്‍ ചെലവില്‍ ലോകത്തെ ഏറ്റവും വലിയ ആശുപത്രി സഊദിയില്‍
റിയാദ്: ഒട്ടകപരിചരണത്തിനു വൻ സൗകര്യങ്ങളൊരുക്കി സഊദി അറേബ്യ. ഇതിനായി നൂറു മില്യൺ ചിലവിൽ പ്രത്യേക ആശുപത്രി തന്നെ ഒരുക്കുകയാണ് സഊദി. കൃഷി, ജല, പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ സ്വകാര്യ നിക്ഷേപകർ ഏറ്റെടുത്ത സലാം വെറ്ററിനറി ഹോസ്പിറ്റൽ ഫോർ കാമൽസ് എന്ന അത്യാധുനിക ആശുപത്രി ഉടൻ പ്രവർത്തന സജ്ജമാകും. അറബികളുടെ ആഡംബരത്തിന്റെ പ്രതീകകങ്ങളായ ഒട്ടകങ്ങൾക്കായി പ്രത്യേക പരിഗണ കൊടുക്കുന്നതിന്റെ ഭാഗമായാണ് യ അത്യാധുനിക ആശുപതി പണിയുന്നത്.
ലോകത്തിലെ ഏറ്റവും വലുതും ആധുനികവുമായ ഒട്ടക ആശുപത്രി നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ കീഴിലാണ് പുതിയ ആശുപത്രി ഉയരുന്നത്. ഒട്ടകങ്ങൾക്ക് ഏറ്റവും നല്ല ചികിത്സ നൽകുന്നതോടൊപ്പം ഒട്ടക വളർത്തൽ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ഡോ. ഹമദ് അൽബത്ശാൻ പറഞ്ഞു. സലാം ആശുപത്രിക്ക് പുറമെ മറ്റൊരു ആശുപത്രി കൂടി നിർമിക്കാൻ പദ്ധതിയുണ്ട്.
ഒട്ടകങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകാനും അതു സംബന്ധിച്ച് ഗവേഷണം നടത്താനും ഇവിടെ സൗകര്യമുണ്ടാകും. മൃഗ സംരക്ഷണ മേഖലയിൽ ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, ബീജ സങ്കലന കേന്ദ്രങ്ങൾ തുടങ്ങിയ സംരംഭങ്ങൾ തുടങ്ങാൻ നിക്ഷേപകർക്ക് എല്ലാവിധ സൗകര്യങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."