HOME
DETAILS
MAL
കശ്മീര്‍ ഇപ്പോഴൊരു ജയിലാണ്, ഇന്ത്യയില്‍ ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നു- നോം ചോംസ്കി
backup
February 17 2020 | 12:02 PM
കശ്മീര്‍ ഇപ്പോഴൊരു ജയിലാണെന്നും ഇന്ത്യയില്‍ ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുവെന്നും വിഖ്യാത ബുദ്ധിജീവി നോം ചോംസ്കി.
'കശ്മീര്‍ ഇപ്പോഴൊരു ജയിലാണ്, പക്ഷെ അതിന് ഇന്ത്യയില്‍ പിന്തുണ ലഭിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയുന്നുവെന്ന് എനിക്ക് തോന്നുന്നില്ല'- കൗണ്ടര്‍ കറന്റ്സിന്റെ അഭിമുഖത്തില്‍ നോം ചോംസ്കി പറഞ്ഞു.
ഇന്ത്യയില്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ വളരെ ഗുരുതരമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
2019 ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേകാവകാശവും സംസ്ഥാന പദവിയും ഒഴിവാക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഇതേപ്പറ്റി അന്നു മുതല്‍ തന്നെ നിരന്തരം വാര്‍ത്തകള്‍ നല്കിയതും അഭിപ്രായം പറഞ്ഞതും വിദേശമാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."