പരാതിക്കാരിയെ കാലുപിടിപ്പിച്ചു; പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
ലഖ്നൗ: പരാതിക്കാരിയായ വയോധികയെകൊണ്ട് കാലുപിടിപ്പിച്ച പൊലിസ് ഉദ്യോഗസ്ഥനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ജനങ്ങള്‍ നോക്കിയിരിക്കേയാണ് 75 വയസ് പ്രായമുള്ള ബ്രഹ്മദേവിയെ കൊണ്ട് ഉത്തര്‍പ്രദേശിലെ ലഖ്നൗവിനടുത്ത ഗുഡുംബാ പൊലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ തേജ് പ്രതാപ് സിങ് കാല് പിടിപ്പിച്ചത്.
27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ലഖ്നൗ എസ്.പി കലാനിധി നെയ്താനി സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്.
പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന വയോധികയുടെ മകന്റെ മകന് ആകാശ് യാദവ് മെഷിനില്‍ കുടുങ്ങി മരിച്ചിരുന്നു.
ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ബ്രഹ്മ ദേവി സബ് ഇന്‍സ്പെക്ടറുടെ കാലുപിടിച്ചത്.
പ്ലൈവുഡ് ഫാക്ടറി ഉടമക്കെതിരേ കേസെടുക്കാനോ സംഭവത്തില്‍ അന്വേഷണം നടത്താനോ പൊലിസ് ഇതുവരെ തയാറായിട്ടില്ലെന്ന് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
ഇന്ത്യയിലെ ഏറ്റവും നല്ല മൂന്നു പൊലിസ് സ്റ്റേഷനുകളില്‍ ഒന്നായി തിരഞ്ഞെടുത്തതാണ് ഗുഡുംബാ പൊലിസ് സ്റ്റേഷന് . കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ മണ്ഡലത്തിലാണ് ഈ സ്റ്റേഷന്. സംഭവം വിവാദമായതോടെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് തുടക്കം കുറിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."