ഉന്നത വിജയികളെ അനുമോദിച്ചു
താമരശ്ശേരി: മങ്ങാട് നെരോത്ത് യൂനിറ്റി കള്‍ച്ചറല്‍ ആന്‍ഡ് ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എസ്.എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. യൂനിറ്റി പ്രസിഡന്റ് എന്‍.അഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ബിനോയ് വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിച്ചു. അജിത് കുമാര്‍ ഏറാടിയില്‍, തൊളോത്ത് മുഹമ്മദ്, എം.കെ മൂസ മാസ്റ്റര്‍, ടി.പി മൊയ്തീന്‍ ഹാജി, എം.ഹംസ മാസ്റ്റര്‍, ഒ.കെ ദാമോദരന്‍, പി.പി ലത്തീഫ്, കെ.പി നാസര്‍ മാസ്റ്റര്‍, സി.അബ്ദുല്‍ മജീദ് , ടി.പി ഷഫീഖ്, എം. മഹമൂദ് സംസാരിച്ചു.
എളേറ്റില്‍: എസ്.എസ്.എല്‍.സി, എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പറമ്പത്ത് കാവ് എ.എം.എല്‍.പി സ്‌കൂള്‍ പി.ടി.എ യും സ്റ്റാഫും അനുമോദിച്ചു. കൊടുവള്ളി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ടി സുനിത അധ്യക്ഷയായി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.ശിവദാസന്‍, കെ.കെ സഫീന, കെ.പി അബ്ദുസ്സമദ്, കെ.എ റഹീം മാസ്റ്റര്‍. സി.കെ സുലൈഖ ടീച്ചര്‍, ബിച്ചാസ് മുജീബ്, ആര്‍.വി സൈനുദ്ധീന്‍, വി.ടി ശമീര്‍, ടി.വി.സി മുഹമ്മദ് ജഫീല്‍, റഫ്‌ന, ഫസല്‍ ആവിലോറ, പി.സി ഖാദര്‍ മാസ്റ്റര്‍, പി.എം മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു.
മുക്കം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി താഴെ കൂടരഞ്ഞിക്ക് അഭിമാനമായി മാറിയ അഷിത അബ്ബാസ് കോണിക്കലിനെ താഴെ കൂടരഞ്ഞി അലിഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. കൂടരഞ്ഞി ടൗണ്‍ ജുമാ മസ്ജിദ് ഇമാം ദാരി ഇ.കെ കാവന്നൂര്‍ ഉപഹാരം നല്‍കി എം.സി മുഹമ്മദ് ഹാജി അധ്യക്ഷനായി. എന്‍.എം അലവിക്കുട്ടി, കെ.പി ഷിഹാബ് കോപ്പിലാക്കല്‍, ഷംസുദ്ദീന്‍ നെല്ലിപ്പാകുന്നേല്‍, നസീര്‍ തുപ്പറമ്പില്‍, അബ്ബാസ് കോണിക്കല്‍, ഫൗസിയ ടീച്ചര്‍, ഷബ്‌ന ടീച്ചര്‍, ഹഫ്‌സ ടീച്ചര്‍ സംസാരിച്ചു.
കൊടുവള്ളി: പാലക്കുറ്റി സി.പി പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ മില്ലത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, പ്ലസ്ടു ഉന്നത വിജയികളേയും ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിള് മുഹമ്മദ് ഷഹീലിനേയും അനുമോദിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ അവാര്‍ഡ് നല്‍കി. പ്രൊഫ.എം അബ്ദുറഹ്മാന്‍ അധ്യക്ഷനായി. സി.പി ഹാഷിം തങ്ങള്‍, സി.മുഹമ്മദ് മാസ്റ്റര്‍, എ.കെ അബ്ദുല്‍ അസീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."