ജൗഹറിന്റെ വേര്പാടിന് ഒരു വയസ്; സഹപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വീടൊരുങ്ങുന്നു
കുന്നുംകൈ: കൊട്ടോടി പുഴയില്‍ വീണു മരിച്ച കല്ലംഞ്ചിറയിലെ ജൗഹറിന്റെ കുടുംബത്തിനു വേണ്ടി സഹപ്രവര്‍ത്തകരാല്‍ നിര്‍മിക്കുന്ന ബൈത്തുറഹ്മയുടെ കട്ടില വെക്കല്‍ നടന്നു.കഴിഞ്ഞ വര്‍ഷം കുടുംബൂര്‍ പുഴയില്‍ കുളിക്കവെയാണ് എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ ജൗഹര്‍ മരണപ്പെട്ടത്. കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കി എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് കല്ലംഞ്ചിറ ടൗണിന്റെ ഹൃദയ ഭാഗത്ത് അഞ്ചു സെന്റ് സ്ഥലം വാങ്ങിയത്. ഇതനുസരിച്ച് ബളാല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും കല്ലംഞ്ചിറ ശാഖാ കമ്മിറ്റിയും ചേര്‍ന്ന് 1100 സ്ക്വയര്‍ ഫീറ്റുള്ള ബൈത്തുറഹ്മ നിര്‍മിച്ചു നല്കാന് തീരുമാനിക്കുകയായിരുന്നു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി.ഖമറുദ്ധിന്‍ കട്ടിലവെക്കല്‍ കര്‍മ്മം നടത്തി. ബശീര്‍ വെള്ളിക്കോത്ത് ജൗഹര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.മുഹമ്മദ് കുഞ്ഞി, എം.പി.ജാഫര്‍, വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്, പുഞ്ചാവി കുഞ്ഞാമദ്, സി.എം.ഖാദര്‍ ഹാജി, തെരുവത്ത് മൂസ ഹാജി, ബി.എം.ഫാറൂഖ്, കെ.പി.മുഹമ്മദ്, എ.സി.എ ലത്തീഫ്, ജാതിയില്‍ ഹസൈനാര്‍, മുസ്തഫ തായന്നൂര്‍, ഹമീദ് തായന്നൂര്‍ കെ.കെ.കുഞ്ഞുമൊയ്തു എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."