HOME
DETAILS
MAL
ഭക്ഷണം പാഴാക്കുന്നതില്‍ സഊദി ഒന്നാമത്
backup
March 02 2017 | 21:03 PM
റിയാദ്: ലോകത്ത് ഒരുവിഭാഗം വിശന്നുവലയുമ്പോള്‍ മറുഭാഗത്ത് ഭക്ഷണം വന്‍തോതില്‍ പാഴാക്കുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് ഭക്ഷണം പാഴാക്കുന്നതില്‍ സഊദി അറേബ്യയാണ് മുന്നിലുള്ളത്.
സഊദിയില്‍ ഒരു വ്യക്തി വര്‍ഷത്തില്‍ ശരാശരി 427 കിലോഗ്രാം ഭക്ഷണം പാഴാക്കിക്കളയുന്നതായാണ് കണക്കുകള്‍. ഇന്തോനേഷ്യയും യു.എ.ഇയുമാണ് ഭക്ഷണം പാഴാക്കുന്നതില്‍ മുന്നിലുള്ള മറ്റു രാജ്യങ്ങള്‍. എന്നാല്‍ ദരിദ്ര രാജ്യങ്ങളിലുള്ളവരും ഓരോരുത്തരും വര്‍ഷത്തില്‍ 11 കിലോഗ്രാം ഭക്ഷണം പാഴാക്കുന്നതായും കണക്കുകള്‍ പറയുന്നു.
ഓരോ വര്‍ഷവും പാഴാക്കിക്കളയുന്ന ഭക്ഷണത്തിന്റെ അളവ് 750 ബില്യന്‍ ഡോളര്‍ വില വരും. 79.6 കോടി ആളുകള്‍ ഭക്ഷണം ലഭിക്കാതെ വലയുമ്പോഴാണ് ഇത്രയധികം ഭക്ഷണം വലിച്ചെറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."