ധാര്മികതയിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാത്രമെ പുരോഗതി സാധ്യമാകൂ: റഷീദലി തങ്ങള്‍
മാവൂര്‍: സമ്പൂര്‍ണ സ്ത്രീ സുരക്ഷ, ധാര്മികതയിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയിലൂടെ മാത്രമെ നാടിന്റെ പുരോഗതി സാധ്യമാകുകയുള്ളൂവെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. മാവൂര്‍ സി.ഐ.ടി.യു ഗ്രൗണ്ടില്‍ (ചെറുശ്ശേരി ഉസ്താദ് ഉസ്താദ്നഗര്) നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് റമദാന് പ്രഭാഷണത്തിന്റെ നാലാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം വൈസ് ചെയര്മാന് കെ.എ ഖാദര്‍ മാസ്റ്റര്‍ അധ്യക്ഷനായി. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. 'മദീന: മുസ്ലിം നാഗരികതയുടെ ഉത്ഭവം' വിഷയത്തില്‍ റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം പ്രഭാഷണം നടത്തി. നാസര്‍ ഫൈസി കൂടത്തായി പ്രസംഗിച്ചു.
ഖലീല്‍ ഹുദവി കാസര്‍കോടിന്റെ 'മാപ്പര്‍ഹിക്കാത്ത പാപം' പ്രഭാഷണ സി.ഡി മലയമ്മ അസീസ് മുസ്ലിയാര്‍ക്ക് നല്കി റഷീദലി തങ്ങള്‍ പ്രകാശനം ചെയ്തു. അബ്ദുറഹ്മാന് മുസ്ലിയാര് വെള്ളായിക്കോട്, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, സി.എ ശുക്കൂര്‍ മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."