അന്ധര്‍ക്കായി ആദ്യ ഇന്റലിജന്റ് വാച്ചുമായി ദ.കൊറിയന്‍ കമ്പനി
സിയൂള്‍: അന്ധര്‍ക്ക് ഏറെ സഹായകരമായി ഇന്റലിജന്റ് വാച്ച്. ദക്ഷിണ കൊറിയന്‍ കമ്പനിയായ ഡോട്ട് ആണ് ഈ ഉപകരണത്തിന് പിന്നില്‍.
നിലവില്‍ ലോകത്തുള്ള എലാ ഉപകരണങ്ങളും സ്മാര്‍ട് രീതിയില്‍ പുറത്തിറങ്ങുമ്പോള്‍ അന്ധര്‍ക്കായി സ്മാര്‍ട് സമ്പ്രദായം ഏര്‍പ്പെടുത്തിയാണ് കമ്പനി ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് . സ്മാര്‍ട് സ്ക്രീനോടു കൂടി പുറത്തിറങ്ങുന്ന ഈ വാച്ചില്‍ അന്ധര്‍ക്കായുള്ള പൊങ്ങിയ അക്ഷരങ്ങളോടു കൂടിയ അന്ധവായനാലിപിയില് രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
ഇരുട്ടില്‍ വായിക്കാവുന്ന രീതിയിലുള്ള നൂതന സംവിധാനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ കൈയിലുള്ള ന്യൂ ജനറേഷന് സ്മാര്‍ട് ഫോണുകളില്‍ വരുന്ന മെസേജുകള്‍ ബ്ലൂടൂത്ത് വഴി വാച്ചുമായി കണക്ട് ചെയ്ത് വാച്ചിന്റെ സ്മാര്‍ട് സ്ക്രീനിലൂടെ വായിച്ചെടുക്കാനുമാകും എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.
അന്ധര്‍ക്കായി നിരവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉണ്ടെങ്കിലും എല്ലാത്തിനും പല തരത്തിലുള്ള പോരായ്മകളുണ്ട്. നിലവിലെ എല്ലാ ഉപകരണങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിച്ചാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. മൂന്നു വര്‍ഷത്തെ കഠിന ശ്രമങ്ങള്‍ക്കൊടുവിലാണ് പുതിയ ഉപകരണം ഡോട്ട് കമ്പനി രൂപകല്പന ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."