അജ്‌നാസിന്റെ കുടുംബത്തിന് ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല
മാനന്തവാടി: പുഴയില്‍ കാല്‍ തെറ്റി വീണ് മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല. ഏടവക പഴശ്ശി നഗര്‍ കപ്പച്ചേരി അജ്‌നാസിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം ലഭിക്കാത്തത്.
കുടുംബത്തോടപ്പം കുളിക്കുന്നതിനായി അഗ്രഹാരം കടവിലെത്തിയതായിരുന്നു അജ്‌നാസ്. ഇതിനിടെ കാല്‍ തെന്നി പുഴയില്‍ വീഴുകയായിരുന്നു. മെയ് 28നായിരുന്നു സംഭവം. വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിറ്റേദിവസം രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
അപകടം കഴിഞ്ഞ് രണ്ടാഴ്ചയിലേറെ കഴിഞ്ഞിട്ടും കുടുംബത്തിന് യാതൊരു വിധ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. സാധാരണ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തിര ധന സഹായമായി കുടുംബത്തിന് റവന്യു വകുപ്പ് ചെറിയ തുക നന്‍കാറുണ്ടെങ്കിലും അജ്‌നാസിന്റെ കുടുംബത്തിന് ഈ തുകയും നല്‍കിയില്ല. ജില്ലാ ഭരണ കൂടത്തെ പ്രതിനിധീകരിച്ചോ റവന്യു വകുപ്പിനെ പ്രതിനിധീകരിച്ചോ ആരും തന്നെ അജ്‌നാസിന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും തയ്യാറായിരുന്നില്ലന്നും ആരോപണമുയര്‍ന്നിരുന്നു.
അതെ ദിവസം കണ്ണൂരില്‍ പുഴയില്‍ മുങ്ങി മരിച്ച മൂന്ന് കുട്ടികളുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിച്ചിരുന്നു. എന്നാല്‍ അജ്‌നാസിന്റെ കുടുംബത്തിന് മാത്രമാണ് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാത്തത്.
അതേ സമയം അജ്‌നാസിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് കലക്ടറേറ്റിലേക്ക് അയച്ച് കൊടുത്തതായി എടവക വില്ലേജ് ഓഫിസര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."