കെ.പി.സി.സിയില്‍ ഭിന്നത രൂക്ഷം: മുല്ലപ്പള്ളിക്കെതിരെ നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം:രാഷ്ട്രീയകാര്യ സമിതിയില്‍ മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍. പാര്‍ട്ടിയെ ഒന്നിച്ചുകൊണ്ടുപോവാനും നേതാക്കള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനും മുല്ലപ്പള്ളി ശ്രമിക്കുന്നില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
സംഘടനാകാര്യങ്ങളില്‍ സജീവമാകുന്നില്ലെന്ന് കെ.സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. ഒന്നരവര്‍ഷമായി കെ.പി.സി.സി പ്രസിഡന്റിന്റെ കോള്‍ എടുക്കേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ നയിക്കുന്നതിലും നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടപ്പോഴും നേതാക്കള്‍ എന്തു കൊണ്ട് കൂടിയാലോചന നടത്തുന്നില്ലെന്ന് വി.ഡി. സതീശന് ചോദിച്ചു. നേതാക്കള്‍ക്കിടയില്‍ സമവായമുണ്ടാക്കേണ്ടത് പ്രസിഡന്റാണെന്നും വി.ഡി.സതീശന്‍ തുറന്നടിച്ചു.
കരുണാകരന്‍ പോലും മറ്റ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നെന്ന് സുധീരന്‍ പറഞ്ഞു. അധികാരം നഷ്ടപ്പെട്ട കരുണാകരന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ഓര്‍ക്കണമെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം, സി.എ.ജി റിപ്പോര്‍ട്ടിലെ നടപടി ആവശ്യപ്പെടുന്നതില്‍ അഭിപ്രായഭിന്നതയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. സി.ബി.ഐ അന്വേഷണം വേണമെന്നാണ് രാഷ്ട്രീയ കാര്യസമിതിയുടെ ആവശ്യം. പ്രതിപക്ഷനേതാവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയാതെ വന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."