HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം: ആശുപത്രിക്കും അഗതിമന്ദിരത്തിനെതിരേയും കേസെടുത്തു
backup
March 03 2017 | 15:03 PM
കൊട്ടിയൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച കേസില്‍ ആശുപത്രിക്കും അഗതിമന്ദ്രിരത്തിനെതിരേയും കേസെടുത്തു. വയനാട്ടിലെ അഗതിമന്ദിരത്തിലെയും കൂത്തുപ്പറമ്പ് ക്രിസ്തുരാജ് ആശുപത്രിക്കെതിരേയുമാണ് കേസെടുത്തത്. രണ്ടു കന്യാസ്ത്രീകളടക്കം മൂന്നു പേര് പ്രതികളാണ്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. കേസില്‍ വയനാട് ശിശുക്ഷേ സമിതിയും വീഴ്ച വരുത്തി.
ബലാത്സംഗ വിവരം മറച്ചുവച്ചതിനാണ് ആശുപത്രിക്കും അഗതിമന്ദിരത്തിനുമെതിരേയും കേസെടുത്തത്. വിവരം മറച്ചുവയ്ക്കാന്‍ സഹായിച്ചുവെന്നതിനാണ് കന്യാസ്ത്രീകള്‍ക്കെതിരായ കേസ്.
ഇരയായ 16 വയസുകാരി പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ വൈദികനെ സഹായിച്ചവര്‍ക്കെതിരെയാണ് പൊലിസ് നടപടിയെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."