കുട്ടികളിലെ ഉച്ചാരണ പ്രശ്നങ്ങള്‍: ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍
തൊടുപുഴ: സംസാരത്തില്‍ വ്യക്തത കുറവുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും പരിചരിക്കുന്നവര്‍ക്കുമായി സാമൂഹ്യനീതി വകുപ്പിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിന്റെയും നേതൃത്വത്തില്‍ കുട്ടികളിലെ ഉച്ചാരണ പ്രശ്നങ്ങളും അതിന്റെ പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കും. 18 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ തൊടുപുഴയിലുള്ള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ പങ്കെടുക്കാവുന്ന വിധത്തിലാണ് തത്സമയ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ നിഷ് ക്യാമ്പസില്‍ സംഘടിപ്പിക്കുന്നത്. മലയാളത്തിലുള്ള സെമിനാറില്‍ പങ്കെടുക്കുന്നതിനും ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനും തൊടുപുഴ വെങ്ങല്ലൂര്‍ പോസ്റ്റോഫീസിനു മുകളിലുള്ള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട വിലാസം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ഇടുക്കി, തൊടുപുഴ ഫോണ്‍ 04862200108, 9496456464.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."