കോടതി ഉത്തരവ്; വാണിമേലിലെ ബ്രദേഴ്‌സ് വോളിബോള്‍ കോര്‍ട്ട് ഒഴിപ്പിച്ചു
വാണിമേല്‍: വാണിമേലിലെ ബ്രദേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കീഴില്‍ വര്‍ഷങ്ങളായി കളിച്ചു കൊണ്ടിരിക്കുന്ന വോളിബോര്‍ കോര്‍ട്ട് കോടതി ഇടപെട്ടു ഒഴിപ്പിച്ചു. സ്വകാര്യ വ്യക്തികള്‍ തമ്മില്‍ വര്‍ഷങ്ങളായി ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്ന സ്ഥലത്തായിരുന്നു കൊപ്രക്കളത്തിലെ കോര്‍ട്ട്.
2013ല്‍ ഇവിടെ ബ്രദേഴ്‌സ് ക്ലബ്ബിന്റ നേതൃത്വത്തില്‍ വൊളീബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പാലക്കൂല്‍ മായന്‍കുട്ടി, കുഞ്ഞാലി എന്നിവര്‍ കല്ലാച്ചി മുന്‍സിഫ് കോടതിയില്‍ സ്ഥലം കൈയേറി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതായി കാണിച്ച് കോടതിയില്‍ ഹരജി നല്‍കി.തുടര്‍ന്ന് കേസ് സബ് കോടതിയില്‍ എത്തി. ക്ലബിന്റെ വാദം തള്ളിയാണ് ഉടമകള്‍ക്ക് അനുകൂലമായി കോടതിവിധിയുണ്ടായത്. വിധിയില്‍ കോര്‍ട്ട് ഒഴിയാന്‍ ക്ലബിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കീഴ്‌ക്കോടതി വിധിക്കെതിരെ ക്ലബ്ബ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതി അപ്പീല്‍ പരിഗണിച്ചില്ല. ഉടമസ്ഥര്‍ ജെ.സി.ബി ഉപയോഗിച്ച് ഇന്നലെ മുതല്‍ കോര്‍ട്ട് പൊളിച്ചുനീക്കാന്‍ തുടങ്ങി. സ്ഥലത്തിന്റെ ഉടമസ്തയെ കുറിച്ചുള്ള കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."