സര്‍ക്കാരിന്റെ ആശങ്കയ്ക്ക് വിരാമം; തദ്ദേശ വാര്‍ഡ് വിഭജനം നിയമമായി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന ബില്‍ നിയമമായി. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെയാണ് തദ്ദേശ വാര്‍ഡ് വിഭജന ബില്‍നിയമമായത്.
നേരത്തെ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അതില്‍ ഒപ്പിട്ടിരുന്നില്ല. എന്നാല്‍ ഓര്‍ഡിനന്‍സ് ഒപ്പിടാതെ മടക്കിയ ഗവര്‍ണര്‍ വാര്‍ഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിട്ടു. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ബില്‍ വരുമ്പോള്‍ എന്തെങ്കിലും തടസവാദങ്ങള്‍ ഉന്നയിച്ച് ബില്ല് മടക്കുമോ എന്ന സര്‍ക്കാറിന്റെ ആശങ്കയ്ക്ക് കൂടിയാണ് ഇതോടെ വിരാമമാവുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ 31 വോട്ടിനെതിരെ 73 വോട്ടുകള്‍ക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ല് പാസായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."