രാമഞ്ചാടി-അലിഗഢ് കുടിവെള്ള പദ്ധതിക്ക് 90 കോടി
പെരിന്തല്‍മണ്ണ: നിയോജക മണ്ഡലത്തിലെ രാമഞ്ചാടി-അലിഗഢ് കുടിവെള്ള പദ്ധതിക്കു കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 90 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. ചേലാമലയില്‍ സ്ഥിതിചെയ്യുന്ന അലിഗഢ് സര്‍വകലാശാലയിലേയും തൊട്ടടുത്ത പ്രദേശങ്ങളായ പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി, ഏലംകുളം പഞ്ചായത്ത്, പുലാമന്തോള്‍ പഞ്ചായത്ത്, ആലിപ്പറമ്പ് പഞ്ചായത്തിലെയും കുടിവെള്ള പ്രശ്നത്തിനു ശാശ്വതപരിഹാരം കാണുന്നതിനാണ് പദ്ധതി.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നതിനും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ പുലാമന്തോള്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനെയും കുന്നക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനെയും തെരഞ്ഞെടുത്തു. തൂതപ്പുഴയ്ക്ക് കുറുകെ പെരിന്തല്‍മണ്ണ-പാലക്കാട് റോഡില്‍ തൂതപ്പാലം പുനര്‍നിര്‍മാണത്തിനും ഉച്ചാരക്കടവ് പാലം പുനര്‍നിര്‍മാണത്തിനും കാളിക്കടവ് പാലം നിര്‍മാണത്തിനും ആലിപ്പറമ്പ് കുടിവെള്ള പദ്ധതിക്കു സമീപം നിര്‍ദേശിച്ച വെട്ടിച്ചുരുക്ക് ചെക്ക്ഡാമിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."