ഒറ്റ രാത്രികൊണ്ടണ്ട് കുടിശ്ശിക അടച്ചുതീര്‍ക്കണമെന്ന് വാശിപിടിച്ചാല്‍ കമ്പനി പൂട്ടേണ്ടിവരുമെന്ന് മുകുള്‍ രോഹ്തഗി
ന്യൂഡല്‍ഹി: ഒറ്റരാത്രി കൊണ്ട് മുഴുവന്‍ കുടിശ്ശികയും അടച്ചു തീര്‍ക്കണമെന്ന് വാശിപിടിച്ചാല്‍ കമ്പനി പൂട്ടേണ്ടിവരുമെന്ന് വോഡഫോണ്‍, ഐഡിയ എന്നിവയുടെ അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി. കഴിഞ്ഞ ദശകത്തില്‍ ഈ കമ്പനിക്ക് രണ്ട് ലക്ഷം കോടിയിലധികം കടമുണ്ട്.
മാത്രമല്ല സര്‍ക്കാരിന്റെ എല്ലാ കുടിശ്ശികകളും ഒറ്റരാത്രികൊണ്ട് അടച്ച് തീര്‍ക്കണമെന്ന് പറഞ്ഞാല്‍ 30 കോടി വരിക്കാരുള്ള ഈ കമ്പനി അടച്ചുപൂട്ടേണ്ടി വരും. ഇത് 10,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തും. അത് 50,000 പേരെ ബാധിക്കും. സാമ്പത്തിക മേഖല തകര്‍ന്നിരിക്കുന്ന ഈ കാലത്ത് അത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ടെലികോം മേഖലയില്‍ രണ്ട് കമ്പനികള്‍ മാത്രം ബാക്കിയാകുമെന്നും രോഹ്തഗി അഭിപ്രായപ്പെട്ടു.
വോഡഫോണ്‍, ഐഡിയ എന്നിവ സര്‍ക്കാരിന് 7,000 കോടി രൂപ കുടിശ്ശിക നല്‍കാനുണ്ട്. 2150 കോടി രൂപ കമ്പനി നല്‍കിയിട്ടുണ്ട്. ഇതിനുള്ള ന്യായമായ വഴി തവണകളായി അടച്ച് തീര്‍ക്കാന്‍ അവസരം കൊടുക്കുക എന്നുള്ളതാണ്. അതാണ് കമ്പനി മുന്നോട്ട് പോകാനുള്ള വഴിയെന്ന് രോഹ്തഗി പറഞ്ഞു.
2018ലാണ് വോഡഫോണ്‍ , ഐഡിയ എന്നിവ ഒന്നിച്ചത്. ഇവയെ കൂടാതെ ഭാരതി എയര്‍ടെല്ലും ജിയോയുമാണ് നിലവിലുള്ള ടെലികോം കമ്പനികള്‍.
എയര്‍ടെല്ല് ഇതിനകം 10,000 കോടി രൂപ അടച്ച് കഴിഞ്ഞു. ഇനി 25,586 കോടി രൂപ കുടിശ്ശികയുണ്ട്. ജിയോക്ക് 13,800 കോടിയാണ് കുടിശ്ശികയിനത്തിലുള്ളത്. ഇതില്‍ 2197 കോടി രൂപ നല്‍കി. കമ്പനികള്‍ക്ക് കുടിശ്ശിക അടച്ച് തീര്‍ക്കാനുള്ള അവസാന തിയതി മാര്‍ച്ച് 17 ആണ്.
പൊതുമേഖലാ സ്ഥാപനങ്ങളായ എം.ടി.എന്‍.എല്ലും, ബി.എസ്.എന്‍.എല്ലും കൂടി 40,000 കോടി രൂപയാണ് കടമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."