സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം ഇന്ന് ഷഹീന് ബാഗില്‍: സംഘം റിപ്പോര്‍ട്ട് 24ന് സമര്‍പ്പിക്കും
ന്യുഡല്‍ഹി: രണ്ടു മാസം പിന്നിട്ട ഷഹീന്‍ബാഗിലെ സമരവേദി മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം ഇന്ന് ഷാഹീന്ബാഗിലെത്തും. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡേ, സാധന രാമചന്ദ്രന്, മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള എന്നിവരെയാണ് മധ്യസ്ഥ ചര്‍ച്ചക്ക് സുപ്രിം കോടതി നിയോഗിച്ചിരിക്കുന്നത്. അതേസമയം സമരവേദി ഷഹീന്‍ബാഗില്‍ നിന്ന് മാറ്റില്ലെന്നാണ് സമരക്കാര്‍ തീര്ത്തുപറഞ്ഞിരുന്നത്. എന്നാല്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
സമരക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം സുപ്രിം കോടതി തള്ളിയിരുന്നു. രണ്ട് മാസം പിന്നിട്ടിട്ടും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ മുന്‍കൈ എടുക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചിരുന്നു.
ജനാധിപത്യസമരങ്ങളെ അംഗീകരിക്കുന്നതായും അതേ സമയം വഴിയടച്ച് എത്രനാള്‍ നിങ്ങള്‍ സമരം ചെയ്യുമെന്നുമായിരുന്നു സുപ്രിം കോടതി സമരക്കാരോട് ചോദിച്ചിരുന്നത്.
കേസ് പരിഗണിക്കുന്ന, ഈ മാസം 24ന് റിപ്പോര്‍ട്ട് നല്‍കാനാണ് സംഘത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."