ഒന്നരവയസുകാരനെ മാതാവ് കൊലപ്പെടുത്തിയ കേസ്, തെളിവെടുപ്പിനെത്തിച്ച ശരണ്യക്കെതിരേ ആക്രോശവുമായി നാട്ടുകാര്‍
കണ്ണൂര്‍: കണ്ണൂരില്‍ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മാതാവ് ശരണ്യ(21)യെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ നേരിട്ടത് കടുത്ത പ്രതിഷേധത്തോടെ. വന്‍ സന്നാഹത്തോടെയാണ് പൊലിസ് ശരണ്യയുമായി എത്തിയിരുന്നത്. വലിയ ജനക്കൂട്ടവും ഇവിടെ എത്തിയിരുന്നു. നാട്ടുകാരും അയല്‍വാസികളും വലിയ പ്രതിഷേധത്തോടെയാണ് ഇവരെ എതിരേറ്റത്. കുഞ്ഞിനൊകൊന്ന് കുറ്റം അകല്‍ച്ചയിലുള്ള ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു ശരണ്യശ്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്. മൂന്നുമാസമായി അകല്‍ച്ചയിലുള്ള ഭര്‍ത്താവ് പ്രണവാണു കൊലപ്പെടുത്തിയതെന്നായിരുന്നു കണ്ണൂര്‍സിറ്റി പൊലിസ് കസ്റ്റഡിയിലെടുത്തയുടന്‍ ശരണ്യയുടെ മൊഴി. തിങ്കളാഴ്ച രാവിലെ മുതല്‍ ഇന്നലെ വൈകിട്ട് വരെ ശരണ്യയെയും പ്രണവിനെയും ഒരുമിച്ചും വെവ്വേറെയും ചോദ്യംചെയ്ത പൊലിസിനു ശരണ്യയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ തോന്നി. ഒടുവില്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തി പൊലിസ് ചോദ്യം ചെയ്തപ്പോള്‍ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം ശരണ്യയുടെ ഫോണിലേക്ക് പൊലിസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും കാമുകന്റേതായി 17 മിസ്ഡ് കോളുകളാണെത്തിയത്. ശരണ്യയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കാമുകനൊപ്പം ജീവിക്കാനുള്ള ആഗ്രഹത്താലാണ് ശരണ്യ മകനെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചത്. നിര്‍ണായകമായത് ശരണ്യയും കാമുകനുമായി ശരണ്യ നടത്തി ഓണ്‍ലൈന്‍ ചാറ്റുകളാണ്.
ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ജീവിതത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. ചാറ്റിംഗിലൂടെ പ്രണയത്തിലായ ശരണ്യയെ വിവാഹം കഴിക്കാം എന്ന് കാമുകന്‍ വാഗ്ദാനം നല്‍കിയിരുന്നു എന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ മകനെ ഉപേക്ഷിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാതായതോടെയാണ് സമീപവാസികള്‍ സംഭവറിയുന്നത്. ഈസമയം ഭാവമാറ്റമൊന്നുമില്ലാതെ കുടുംബാംഗങ്ങള്‍ക്കൊപ്പം തിരച്ചില്‍ നടത്താന്‍ മുന്‍പന്തിയിലുണ്ടായിരുന്നതും ശരണ്യ തന്നെ. പുലര്‍ച്ചെ ആരുമറിയാതെ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തി വീട്ടില്‍ തിരിച്ചെത്തി ശരണ്യ കിടന്നുറങ്ങുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. അടുത്തിടെ ഫേസ്ബുക്ക് വഴി പരിചയത്തിലായ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനു മേല്‍ കൊലക്കുറ്റം ചാര്‍ത്താനായിരുന്നു ശരണ്യയുടെ ശ്രമം. കുഞ്ഞിന്റെ മരണവാര്‍ത്തയറിഞ്ഞ് പൊലിസ് സ്ഥലത്തെത്തിയപ്പോഴും കുടുംബാംഗങ്ങളും സമീപവാസികളും പ്രണവിനെതിരായിരുന്നു മൊഴിനല്‍കിയിരുന്നത്. പ്രണവുമായി അകല്‍ച്ചയിലായ ശേഷം ശരണ്യ തയ്യിലിലെ വീട്ടിലാണു കഴിഞ്ഞിരുന്നത്. പ്രണവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്നപ്പോഴാണു അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ കാമുകനുമായി ശരണ്യ അടുപ്പത്തിലായതെന്നും പൊലിസ് പറഞ്ഞു.
മകന്‍ വിയാനെ വീടിനു സമീപത്തെ കടല്‍തീരത്തെ പാറക്കെട്ടുകള്‍ക്കിടയിലാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. രണ്ടു ദിവസമായി നടത്തിയ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണു ശരണ്യയെ രാത്രി പൊലിസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം ജീവിക്കാനാണു ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."