HOME
DETAILS
MAL
പുലാമന്തോള്‍ തടയണയും വരണ്ടുണങ്ങുന്നു; കുടിവെള്ള പദ്ധതികളുടെ ഭാവി ആശങ്കയില്‍
backup
March 03 2017 | 19:03 PM
പുലാമന്തോള്‍: വരള്‍ച്ച രൂക്ഷമായതോടെ പുലാമന്തോള്‍ തടയണയും വറ്റിവരളുന്നു. തടയണയുടെ അടിത്തട്ടില്‍ ശേഷിച്ച വെള്ളം ദിനംപ്രതി കുറയുന്നതു തടയണയെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികളുടെ ഭാവിയേയും ആശങ്കയിലാക്കി.
വിളയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മിച്ച പുലാമന്തോള്‍ തടയണ നിര്‍മാണത്തിനു ശേഷം ആദ്യമായാണ് വരള്‍ച്ച ഇത്രയുമധികം നേരിടുന്നത്. പുലാമന്തോള്‍ വിളയൂര്‍ കുലുക്കല്ലൂര്‍ പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന വിവിധ കുടിവെള്ള പദ്ധതികള്‍ തടയണയില്‍ വെള്ളമില്ലാതാകുന്നതോടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയിലാണ്.
പുലാമന്തോള്‍ തടയണയുടെ മുകള്‍ഭാഗത്തു സ്ഥിതിചെയ്യുന്ന കട്ടുപ്പാറ തടയണ വരണ്ടുണങ്ങിയതോടെ ഇവിടെനിന്നു ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളിലേക്കുള്ള പമ്പിങ് നിര്‍ത്തിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."