ഒലിവ് ഹോളിഡേയ്സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയവരുമായി ബന്ധമില്ലെന്ന്
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ഒലിവ് ഹോളിഡേയ്സ് ട്രാവല്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന തട്ടിപ്പുമായി സ്ഥാപനത്തിന് യാതൊരു ബന്ധവുമില്ലെന്ന് മാനേജിങ് പാര്‍ട്ട്ണര്‍ സിജു ജോസ്, ലീഗല്‍ അഡൈ്വസര്‍ ജോഫി ചിറ്റിലപ്പള്ളി, മാര്‍ക്കറ്റിങ് മാനേജര്‍ മെജോ ജോണ്സണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുടുംബ സമേതമുള്ള വിനോദയാത്രകളും വിശുദ്ധ തീര്‍ഥാടനങ്ങളും നടത്തിവരുന്ന ഒലിവ് ഹോളിഡേയ്സ് സ്ഥാപനത്തിന്റെ പേരില്‍ ചിലര്‍ സ്വാശ്രയ കോളജുകളില്‍ നിന്നും ചില വ്യക്തികളില്‍ നിന്നും ഇടപാടുകള്‍ നടത്തിയതുമായി സ്ഥാപനത്തിന് യാതൊരു ബന്ധവുമില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പൊലിസില്‍ പേരാമംഗലം സ്വദേശി ലിയോ ജോര്‍ജ്ജ്, സഞ്ജയ് ഇരിങ്ങാലക്കുട എന്നിവര്‍ക്കെതിരേ പരാതി നല്കി നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തതായും സ്ഥാപന നടത്തിപ്പുകാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."