ചൂഷണത്തിനെതിരെ പോരാടാൻ കമ്മ്യൂണിസമല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രമില്ല; അനിൽ പനച്ചൂരാൻ
റിയാദ്: ചൂഷണത്തിനും അസമത്വത്തിനുമെതിരെ പോരാടാൻ കമ്മ്യൂണിസമല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രമില്ലെന്നു അനിൽ പനച്ചൂരാൻ. റിയാദ് നവോദയ സംഘടിപ്പിച്ച അനിൽ പനച്ചൂരാനൊപ്പം ഒരു കാവ്യസന്ധ്യ എന്ന പരിപാടിയിൽ ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് കവി ഇങ്ങിനെ പറഞ്ഞത്. ആധുനിക കമ്മ്യുണിസം ശരിയായ പാതയിലാണോ പോകുന്നതെന്ന ചോദ്യത്തിന് ആധുനിക കമ്മ്യൂണിസമെന്നൊരു ഇസം ഇല്ലെന്നും എന്നാൽ കമ്മ്യൂണിസം എന്നും പ്രസക്തമാണെന്നുമായിരുന്നു മറുപടി.
കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ വ്യക്തികളുടെ പ്രശ്നങ്ങൾ ആ ആശയവുമായി കൂട്ടിച്ചേർക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുമ്മിൾ സുധീർ ചർച്ച നിയന്ത്രിച്ചു. എഴുത്തുകാരി സബീന എം സാലി ആമുഖ പ്രഭാഷണം നടത്തി. സജി കായംകുളം പനച്ചൂരാൻ കവിത ചൊല്ലി. യവനിക, റിഫ, കൊപ്ര എന്നീ സംഘടനകൾ ഫലകവും ഷാളും പുസ്തകവും നൽകി കവിയെ ആദരിച്ചു. മാധ്യമ പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. പൂക്കോയ തങ്ങൾ സ്വാഗതവും സുരേഷ് സോമൻ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."