കഞ്ചിക്കോട് -മലമ്പുഴ റോഡില്‍ വാഹനയാത്ര ദുരിതം തീര്‍ക്കുന്നു
കഞ്ചിക്കോട്: കഞ്ചിക്കോട് -മലമ്പുഴ ബൈപ്പാസ് റോഡരികില്‍ വളര്‍ന്നുനില്‍ക്കുന്ന പൊന്തക്കാടുകള്‍ വാഹനാപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിന് ഇപ്പുറം മുതല്‍ മലമ്പുഴ റോക്ക് ഗാര്‍ഡന്‍ വരെയെത്തുന്നതിനിടയിലാണ് പല സ്ഥലങ്ങളിലും റോഡരികുകള്‍ കാടുകയറിക്കിടക്കുന്നത്. റോഡിന്റെ പാതിയോളവും കാട് നിറഞ്ഞിരിക്കുകയാണ്.
വളവു തിരിഞ്ഞ് വരുന്ന വാഹനങ്ങളും സര്‍വീസ് റോഡുകളും കാണാന്‍ കഴിയാത്ത വിധത്തില്‍ പൊന്തക്കാടുകളാണ് പലേടത്തും.
വാഹനങ്ങള്‍ ചീറിപ്പാഞ്ഞു വരുന്ന റോഡിലൂടെ സുരക്ഷിതമായി നടക്കാന്‍ കാല്‍ നടയാത്രക്കാര്‍ പോലും ഭയപ്പെടുകയാണ്.
കഞ്ചിക്കോട്-മലമ്പുഴ ബൈപ്പാസ് റോഡില്‍നിന്ന് നിരവധി സര്‍വീസ് റോഡുകളാണ് ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്നത്. സര്‍വീസ് റോഡുകള്‍ക്ക് പുറമെ വനത്തിനുള്ളിലൂടെ ബൈപ്പാസ് റോഡിലേക്കെത്തിച്ചേരുന്ന മണ്‍പാതകളുമുണ്ട്.
എന്നാല്‍ പൊന്തക്കാടുകള്‍മൂലം ബൈപ്പാസ് റോഡിലൂടെ വരുന്നവര്‍ക്ക് സര്‍വീസ് റോഡുകളോ സര്‍വീസ് റോഡുകളിലൂടെ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് ബൈപ്പാസ് റോഡിലൂടെ വരുന്ന വാഹനങ്ങളോ കാണാന്‍ കഴിയില്ല.
കോയമ്പത്തൂരിലെ കോളേജ് വിദ്യാര്‍ഥി മരിക്കാനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്തും ഇത്തരത്തില്‍ പൊന്തക്കാടുകള്‍ ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുകയാണ്.
അപകടത്തിന് ഇതും ഒരു കാരണമായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം വരെ ഗ്രാമപ്പഞ്ചായത്ത് റോഡരികിലെ കാടുകള്‍ വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ഒരു വര്‍ഷമായി ഇത് നിലച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."