HOME
DETAILS

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

  
Farzana
November 04 2024 | 08:11 AM

No Evidence Yet to Register Case in Mallu Hindu Officers WhatsApp Group Complaint Cyber Police

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വിവാദ വാട്‌സ്ആപ്പ് ഗ്രൂപ്പ് പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ്.  പ്രാഥമിക അനേവഷണത്തിന് ശേഷമായിരിക്കും കേസെടുക്കുക. തെളിവ് തേടി വാട്‌സ് ആപ്പിനെ സമീപിച്ചതായും സൈബര്‍ പൊലിസ് അറിയിച്ചു.

വ്യവസായ വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയാണ് സൈബര്‍ പൊലിസ് അന്വേഷിക്കുന്നത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് ആരോ ഗ്രൂപ്പുണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണന്റെ പരാതി. വിഷയത്തില്‍ ഗോപാലകൃഷ്ണന്റെ വിശദീകരണം തേടിയേക്കും.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാകുന്നത്. വ്യവസായ വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണനാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. ഗ്രൂപ്പിന്റെ പേര് മല്ലു ഹിന്ദു ഓഫീസേഴ്‌സ്. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഗ്രൂപ്പില്‍ ആഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഗോപാലകൃഷ്ണന്‍ മെസ്സേജ് അയക്കുന്നത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ഇതുണ്ടായതെന്നുമായിരുന്നു വിശദീകരണം.

 സംഭവം ചര്‍ച്ചയായതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നാരോപിച്ച് ഗോപാലകൃഷ്ണന്‍ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. പിന്നാലെ പരാതി കമ്മീഷണര്‍ സിറ്റി സൈബര്‍ പൊലിസിന് കൈമാറി. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സൈബര്‍ പൊലിസ് അറിയിക്കുകയായിരുന്നു. പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നാണ് സംഭവത്തില്‍ വകുപ്പുമന്ത്രി പ്രതികരിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  10 minutes ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  37 minutes ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  an hour ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  2 hours ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  2 hours ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  2 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  2 hours ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  3 hours ago