HOME
DETAILS

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

  
Web Desk
November 04, 2024 | 1:05 PM

state-school-sports-fair-begin-latest news

എറണാകുളം:  സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പതാക ഉയര്‍ത്തി. ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. മന്ത്രി വി ശിവന്‍കുട്ടി കായിക മേള ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പരിപാടികള്‍ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച മുതല്‍ നവംബര്‍ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുന്ന കായികമേളയില്‍ 20,000 താരങ്ങള്‍ പങ്കെടുക്കും.

സ്റ്റേഡിയത്തില്‍ വെച്ച് ഹൈജംപ് താരം ജുവല്‍ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടര്‍ന്ന് വനിത ഫുട്‌ബോള്‍ താരങ്ങളായ അഖില, ശില്‍ജി ഷാജ, സ്‌പെഷ്യല്‍ വിദ്യാര്‍ത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവര്‍ക്ക് ദീപശിഖ കൈമാറി. ഇവരില്‍ നിന്നും മന്ത്രി ശിവന്‍കുട്ടി, പിആര്‍ ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിന്റെ കൈകളിലുള്ള വലിയ ദീപശിഖ പിആര്‍ ശ്രീജേഷ് തെളിയിച്ചു. സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.

മാര്‍ച്ച് പാസ്റ്റും മഹാരാജാസ് കോളജിലെ സിന്തറ്റിക് ട്രാക്കില്‍ നടന്നു. സാംസ്‌കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടക്കും. മറ്റ് വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ഒളിമ്പിക്‌സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുന്നത്. 17 വേദികളിലായി 39 ഇനങ്ങളില്‍ 29000 മത്സരാര്‍ത്ഥികള്‍ മേളയുടെ ഭാഗമാകും.ഗള്‍ഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാര്‍ഥികളും ഭിന്നശേഷി വിദ്യാര്‍ത്ഥികളും മേളയില്‍ പങ്കെടുക്കുന്നു എന്നതാണ് സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ പ്രത്യേകത.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  2 days ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  2 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  2 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  2 days ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  2 days ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  2 days ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  2 days ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  2 days ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  2 days ago
No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  2 days ago