HOME
DETAILS

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

  
Web Desk
November 04, 2024 | 1:16 PM

Qatar Declares Nationwide School Holiday Due to voting

ദോഹ: നാളെ നടക്കുന്ന ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട ഹിതപരിശോധനക്ക് എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ഖത്തര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും പങ്കാളിത്തം ഹിതപരിശോധനയില്‍ ഉറപ്പുവരുത്താനായാണ് അവധി പ്രഖ്യാപനം.

സ്‌കൂളുകളിലെ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് ഉള്‍പ്പെടെ ഖത്തറിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. അതേസമയം യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.

നാളെ നടക്കുന്ന ഹിതപരിശോധന വിജയകരമായി പൂര്‍ത്തിയാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശപ്രകാരം ജനറല്‍ റഫറണ്ടം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പേപ്പര്‍ വോട്ടിങ്ങിന് പത്തുകേന്ദ്രങ്ങളും, ഇലക്ട്രോണിക് വോട്ടിങ്ങിന് 18 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

നാളെ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴുവരെ നീളുന്ന ഹിതപരിശോധനയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ പൗരന്മാരും പങ്കെടുക്കണമെന്ന് റഫറണ്ടം കമ്മിറ്റി അഭ്യര്‍ഥിച്ചു. പോളിങ് സ്‌റ്റേഷനില്‍ എത്തി വോട്ട് ചെയ്യുന്നതിനു പുറമെ മെട്രാഷ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി വോട്ട് രേഖപ്പെടുത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. പോളിങ് സ്‌റ്റേഷനുകളിലെത്തി പേപ്പര്‍, ഇലക്ട്രോണിക് സൗകര്യങ്ങളിലൂടെയാണ് വോട്ട് ചെയ്യാന്‍ കഴിയുന്നത്.

ഖത്തര്‍ ഐഡിയോ ഡിജിറ്റല്‍ ഐഡിയോ ഹിതപരിശോധനക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. 'മെട്രാഷ് ടു' ആപ് ഉപയോഗിച്ചും വോട്ടു ചെയ്യാനുള്ള സൗകര്യവുമുണ്ട്. കൂടാതെ, ആശുപത്രികളില്‍ കഴിയുന്നവര്‍ക്കും രോഗികള്‍ക്കും മൊബൈല്‍ വോട്ടിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന്റെ തയാറെടുപ്പുകള്‍ ജനറല്‍ റഫറണ്ടം കമ്മിറ്റി ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍ത്താനി വിലയിരുത്തി. ഹിതപരിശോധന അവസാനിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ ഫലങ്ങള്‍ പ്രഖ്യാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറല്‍ റഫറണ്ടം കമ്മിറ്റി വ്യക്തമാക്കി.

Due to voting, Qatar has declared a nationwide holiday for all schools



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശം; ബി.ജെ.പിക്ക് വോട്ട് വിഹിതം കുറഞ്ഞു; സിറ്റിങ് സീറ്റുകളിലും വലിയ നഷ്ടം

Kerala
  •  7 days ago
No Image

ജില്ലാ പഞ്ചായത്തുകളെ ആര് നയിക്കും; ചർച്ചകൾ സജീവം; കോഴിക്കോട്ട് കോൺഗ്രസും മുസ്‌ലിം  ലീഗും പദവി പങ്കിടും

Kerala
  •  7 days ago
No Image

ഖത്തര്‍ ദേശീയ ദിനം: സ്വകാര്യ മേഖലയില്‍ നാളെ ശമ്പളത്തോടെയുള്ള അവധി

qatar
  •  7 days ago
No Image

ദേശപ്പോര്; മേയർ സ്ഥാനത്തേക്ക് പുതുമുഖങ്ങളെത്തുമോ? മുന്നണി ചർച്ചകൾ സജീവം 

Kerala
  •  7 days ago
No Image

ഉച്ചഭക്ഷണ സൈറ്റ് പണിമുടക്കി; സ്‌കൂളുകളിൽ പ്രതിസന്ധി; ആശങ്കയിൽ അധ്യാപകർ 

Kerala
  •  7 days ago
No Image

ഷാര്‍ജയിലെ ഫായ സൈറ്റ് യുനെസ്‌കോ പൈതൃക പട്ടികയില്‍; ലക്ഷക്കണക്കിന് വര്‍ഷങ്ങളായി വരണ്ട പരിതഃസ്ഥിതികളില്‍ തുടര്‍ച്ചയായ മനുഷ്യ സാന്നിധ്യം

uae
  •  7 days ago
No Image

സഞ്ജൗലി പള്ളി തകർക്കാൻ നീക്കവുമായി ഹിന്ദുത്വ സംഘടനകൾ; ഡിസംബർ 29നകം പൊളിച്ചില്ലെങ്കിൽ തകർക്കുമെന്ന് ഭീഷണി

National
  •  7 days ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ്: സാജിദ് അക്രം ഹൈദരാബാദിൽ നിന്ന് കുടിയേറിയയാൾ

National
  •  7 days ago
No Image

വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവം; നിതീഷ് കുമാറിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം; ന്യായീകരിച്ച് ജെ.ഡി.യുവും ബി.ജെ.പിയും

National
  •  7 days ago
No Image

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 

Kerala
  •  7 days ago