HOME
DETAILS

ശ്രീകുമാർ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി ഹൈക്കോടതി റദ്ദാക്കി

  
Web Desk
November 04, 2024 | 1:58 PM

High Court quashed Manju Warriers complaint against Sreekumar Menon

കൊച്ചി:ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടി മഞ്ജു വാര്യരുടെ പരാതിയിലായിരുന്നു കേസ് എടുത്തിരുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിത്വത്തെ അപമാനിച്ചു എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി നൽകിയിരുന്നത്. 2019-ൽ ആയിരുന്നു ശ്രീകുമാർ മേനോന് എതിരെ മഞ്ജു വാര്യർ രം​ഗത്ത് വന്നത്.

'ഒടിയൻ' സിനിമയുടെ റിലീസിന്  പിന്നാലെയുണ്ടായ വിവാദങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചു എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഡിജിപിക്ക് ആയിരുന്നു മഞ്ജു വാര്യർ പരാതി നല്‍കിയത്. പിന്നാലെ  2019 ഒക്ടോബർ 23ന് തൃശൂർ ടൗൺ പൊലിസ് കേസ് രജിസ്റ്റ‍ർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ ശ്രീകുമാർ മേനോൻ നൽകിയ ഹർജി അനുവദിച്ചാണ് കേസ് റദ്ദാക്കിയത്.  ഹർജിയിൽ മഞ്ജു വാര്യരോട് നിലപാട് തേടിയിരുന്നെങ്കിലും മറുപടി അറിയിച്ചിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമീദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍: സമയപരിധി നീട്ടിയേ തീരൂ; കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍

Kerala
  •  a day ago
No Image

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

Kerala
  •  a day ago
No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  a day ago
No Image

ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  a day ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  a day ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  a day ago
No Image

പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും

International
  •  a day ago
No Image

ഇടതുകൈയിലെ കൊല്ലം...അട്ടിമറി ലക്ഷ്യംവച്ച് യു.ഡി.എഫും ബി.ജെ.പിയും 

Kerala
  •  a day ago
No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  a day ago