HOME
DETAILS

വൻ ഡിമാൻഡ്; ലുലു ഐ.പി.ഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചു

  
Abishek
November 04 2024 | 14:11 PM

Lulu Group IPO Demand Jumps 30 on Listing

അബൂദബി: ലുലു ഐ.പി.ഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ കൂടി അധികം ലിസ്റ്റ് ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായാണ് അധിക ഓഹരികൾ. ഓഹരി ഇഷ്യൂ വില 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയായി തുടരും.

"ലുലു ഐ.പി.ഒയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യതയും നിക്ഷേപക പങ്കാളിത്തവും കണക്കിലെടുത്താണ് പുതിയ തീരുമാനം. ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമാക്കി വർധിപ്പിച്ചതോടെ കൂടുതൽ നിക്ഷേപകർക്ക് പങ്കാളിത്തം ലഭിക്കും. ലുലുവിന്റെ റീട്ടെയ്ൽ ശൃംഖലയിൽ ഭാഗമാകാൻ കൂടുതൽ നിക്ഷേപകർക്ക് അവസരം നൽകുകയാണ് ലുലു. ലുലുവിലുള്ള പൊതുനിക്ഷേപകരുടെ വിശ്വാസത്തിന് പിന്തുണ നൽകുന്നത് കൂടിയാണീ തീരുമാനം" -ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

30 ശതമാനം വർധിപ്പിച്ചതോ‌ടെ, ലുലുവിന്റെ 309.8 കോടി ഓഹരികളാണ് ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നത്. 601 കോടി ദിർഹം മുതൽ 632 കോടി ദിർഹം വരെയാണ് ലുലു റീട്ടെയ്ലിന്റെ ഐ.പി.ഒ. 
20.04 ബില്യൺ മുതൽ 21.07 ബില്യൺ ദിർഹം വരെ വിപണി മൂല്യം വരും. നവംബർ 5 ആണ് സബ്സ്ക്രിബ്ഷനുള്ള അവസാന തീയതി. 6ന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും. അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14നാണ് ലിസ്റ്റിങ്ങ്.

Lulu Group's initial public offering (IPO) has witnessed a significant 30% increase in demand on its listing day, indicating strong investor interest in the retail giant.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  8 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  8 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  8 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  8 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  8 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  8 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  8 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  8 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  8 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  8 days ago