HOME
DETAILS

എവിടെപ്പോയി ആ 692 പേര്‍?

  
backup
January 22 2019 | 07:01 AM

%e0%b4%8e%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%af%e0%b4%bf-%e0%b4%86-692-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും അപ്രത്യക്ഷരായ 692 പേര്‍ ഇപ്പോഴും കാണാമറയത്ത്. ഇതില്‍ 180 സ്ത്രീകളും 56 കുട്ടികളും പെടുന്നു. ഇന്നലെ പൊലിസ് പുറത്തു വിട്ട കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായത് 12,453 പേരെയാണ്. ഇതില്‍ 11,761 പേരെയും കണ്ടെത്തി. കണ്ടെത്താന്‍ സാധിക്കാതിരുന്നവരുടെ എണ്ണം 692 ആണ്.  കാണാതായ 12,453 പേരില്‍ 3,033 പേര്‍ പുരുഷന്മാരും 7,530 സ്ത്രീകളും 1,890 കുട്ടികളും ഉള്‍പ്പെടുന്നു. കണ്ടെത്തിയ 11,761 പേരില്‍ 2,577 പുരുഷന്മാരും 7,350 സ്ത്രീകളും 1,834 കുട്ടികളുമാണുള്ളത്. ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് 2018 ല്‍ 11,640 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പുരുഷന്മാരെയും (277 പേര്‍) സ്ത്രീകളെയും (791) കുട്ടികളെയും (190) കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവരില്‍ 187 പുരുഷന്മാരെയും 751 സ്ത്രീകളെയും 187 കുട്ടികളെയും കണ്ടെത്തി. തിരുവനന്തപുരം സിറ്റി പരിധിയില്‍ 132 പുരുഷന്മാരെയും 385 സ്ത്രീകളെയും 101 കുട്ടികളെയുമാണു കാണാതായത്. 110 പുരുഷന്മാരെയും 375 സ്ത്രീകളെയും 100 കുട്ടികളെയും കണ്ടെത്തി. ഏറ്റവും കുറവ് പുരുഷന്മാരെയും (70) സ്ത്രീകളെയും (116) കാണാതായത് വയനാട് ജില്ലയില്‍ നിന്നാണ്. ഇവരില്‍ 60 പുരുഷന്മാരെയും 111 സ്ത്രീകളേയും കണ്ടെത്തി. 2018 ല്‍ ഏറ്റവും കുറവു കുട്ടികളെ കാണാതായത് (21) കൊച്ചി സിറ്റി പൊലിസ് പരിധിയിലാണ്. ഇവരില്‍ 20 പേരെയും പിന്നീടു കണ്ടെത്തുകയുണ്ടായി. കഴിഞ്ഞ വര്‍ഷം 25 പേരെ കാണാതായതായി റെയില്‍വേ പൊലിസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 22 പേരെയും കണ്ടെത്തിയിരുന്നു.


കാണാതായവര്‍, കണ്ടെത്തിയവര്‍


തിരുവനന്തപുരം സിറ്റി - 618 585, തിരുവനന്തപുരം റൂറല്‍ - 1258 1125, കൊല്ലം സിറ്റി - 759 721, കൊല്ലം റൂറല്‍ - 814 767, പത്തനംതിട്ട - 744 717, ആലപ്പുഴ - 930 920,  ഇടുക്കി - 505 458, 
കോട്ടയം - 774 753, കൊച്ചി സിറ്റി - 513 489,  എറണാകുളം റൂറല്‍ - 779 715, തൃശൂര്‍ സിറ്റി - 741 712, തൃശൂര്‍ റൂറല്‍ - 695 671,  പാലക്കാട് - 856 821, മലപ്പുറം - 642 601, കോഴിക്കോട് സിറ്റി - 403 379, കോഴിക്കോട് റൂറല്‍ - 651 633, വയനാട് - 244 225, കണ്ണൂര്‍ - 503 473,  കാസര്‍കോട് - 299 279, റെയില്‍വേ - 25 22.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ ഭരണം നിലനിര്‍ത്ത് ബിജെപി; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല

Kerala
  •  2 months ago