ഭരണ പരിഷ്‌കാര കമ്മിഷന്‍ ഹിയറിങ് ഇന്ന്; വി.എസ് പങ്കെടുക്കും
കാസര്‍കോട്: ഭരണ പരിഷ്‌കാര കമ്മിഷന്‍ പൗര കേന്ദ്രീകൃത സേവനങ്ങള്‍ സംബന്ധിച്ച പബ്ലിക് ഹിയറിങ് ഇന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10ന് കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ഒന്നുവരെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്ന പൊതുജനങ്ങളെ കേള്‍ക്കല്‍ പരിപാടി നടക്കും. ഉച്ചക്കു ശേഷം രണ്ടു മുതല്‍ നാലുവരെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രത്യേക ക്ഷണിതാക്കളുമായി കമ്മിഷന്‍ ആശയവിനിമയം നടത്തും.
സേവന പ്രക്രിയ പൗരന്മാര്‍ക്ക് പ്രാമുഖ്യം നല്‍കുന്നവിധം പുനഃസംവിധാനം ചെയ്യുക എന്നതാണ് ഭരണ പരിഷ്‌കാര കമ്മിഷന്റെ ലക്ഷ്യം. ജനങ്ങളുമായി ദൈനംദിനം ഇടപെടുന്ന വകുപ്പുകളായ റവന്യൂ, ആരോഗ്യം, ഗതാഗതം, കൃഷി, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, സാമൂഹ്യനീതി, വനിതാശിശുക്ഷേമം, പൊലിസ്, ജലവിതരണം തുടങ്ങിവയുടെ സേവനം സംബന്ധിച്ച പ്രവര്‍ത്തനം കമ്മിഷന്‍ അവലോകനം ചെയ്യും. ഇവയുടെ പോരായ്മ കണ്ടെത്തി അവ ഏറ്റവും ജനോപകാരപ്രദമായി മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കുകയാണ് കമ്മിഷന്റെ ലക്ഷ്യം. കമ്മിഷന്റെ ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിന് സഹായകമാകുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കുക, സേവനങ്ങള്‍ നല്‍കുന്നതില്‍ നിലവിലുളള പോരായ്മ കണ്ടെത്തുക തുടങ്ങിയവയാണ് പൊതുജനങ്ങളെ കേള്‍ക്കല്‍ പരിപാടിയിലുടെ കമ്മിഷന്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."