സെന്‍കുമാറിന്റെ ഹരജി തിങ്കളാഴ്ചത്തേക്കു മാറ്റി
ന്യൂഡല്‍ഹി: ഡി.ജി.പി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരേ ടി.പി സെന്‍കുമാര്‍ നല്കിയ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. കേരളത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിസ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിനു പിന്നില്‍ രാഷ്ര്ടീയ പകപോക്കലാണെന്ന് ആരോപിച്ചാണ് സെന്‍കുമാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
ഇന്നലെ ഉച്ചക്കു മുന്‍പ് കേസ് പരിഗണനയ്ക്ക് വന്നെങ്കിലും സര്‍ക്കാരിന് വേണ്ടി ഹാജരാകേണ്ടിയിരുന്ന മുതിര്‍ന്ന അഭിഭാഷകന് കോടതിയില്‍ ഇല്ലാതിരുന്നതിനാലാണ് കേസ് മാറ്റിവച്ചത്. സെന്‍കുമാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവേയും പ്രശാന്ത് ഭൂഷനുമാണ് ഹാജരായത്. സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സെന്‍കുമാര്‍ ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജനുവരി 27ന് ഹൈക്കോടതി ഇത് തള്ളിയിരുന്നു. തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."