അവകാശ പ്രഖ്യാപന ഘോഷയാത്ര 8ന്
കണ്ണൂര്‍: സാര്‍വദേശീയ മഹിളാ ദിനമായ മാര്‍ച്ച് 8ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്, വര്‍ക്കിങ് വിമന്‍സ് കോഓഡിനേഷന്‍ കമ്മിറ്റി, കര്‍ഷക തൊഴിലാളി യൂനിയന്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍, ബെഫി, എ.കെ.ജി.സി.ടി.എ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ അവകാശ പ്രഖ്യാപന ഘോഷയാത്ര സംഘടിപ്പിക്കുന്നു.
വൈകുന്നേരം മൂന്നിന് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. പൊതുസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുധ സുന്ദര്രാമന് ഉദ്ഘാടനം ചെയ്യും. പി.കെ ശ്രീമതി എം.പി മുഖ്യപ്രഭാഷണം നടത്തും. സമതയുടെ 43ാമത് പുസ്തകം 'സാര്‍വദേശീയ വനിതാ ദിനത്തിന്റെ സോഷ്യലിസ്റ്റ് ഉറവിടങ്ങള്‍' പ്രകാശനം ചെയ്യും. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം സുകന്യ, എം.വി സരള, കെ. പി.വി പ്രീത, ടി.എ ഉഷാകുമാരി, പി.പി സുജയ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."