മെഡിക്കല്‍ കോളജിനെയും ഉദുമ സ്പിന്നിങ് മില്ലിനെയും മറന്നു
കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ സ്വപ്ന പദ്ധതിയായ കാസര്‍കോട് മെഡിക്കല്‍ കോളജിനെയും ഉദുമ സ്പിന്നിങ് മില്ലിനെയും ബജറ്റില്‍ പരാമര്‍ശിച്ചില്ല. മെഡിക്കല്‍ കോളജ് പണി പൂര്‍ത്തീകരിക്കുന്നതിനും സ്പിന്നിങ് മില്‍ നവീകരണത്തിനും തുക നീക്കിവെക്കുമെന്നു പ്രതീക്ഷകളുണ്ടായിരുന്നതാണ്.
ബജറ്റില്‍ തുക നീക്കിവെക്കാതിരുന്നതോടെ പണി പാതിവഴിയില്‍ നിലച്ച മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിക്കപ്പെടുന്ന അവസ്ഥ സംജാതമായി. അടച്ചുപൂട്ടപ്പെട്ട ഉദുമ സ്പിന്നിങ് മില്‍ മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനും റവന്യൂ മന്ത്രിയും കാസര്‍കോട് ജില്ലക്കാരനുമായ ഇ ചന്ദ്രശേഖരനും സന്ദര്‍ശിച്ചപ്പോള്‍ പ്രതീക്ഷകള്‍ മുളച്ചതാണ്. ഉദുമ സ്പിന്നിങ് മില്ലിനു ജീവന്‍ വെക്കുമെന്ന പ്രതീക്ഷയിലായിരുന്ന കാസര്‍കോട് ജില്ലയിലുള്ളവര്‍. എന്നാല്‍ ബജറ്റില്‍ പ്രഖ്യാപനമില്ലാതെ പോയത് ജില്ലയിലെ വ്യവസായ മേഖലക്കും തൊഴിലാളികള്‍ക്കും തിരിച്ചടയിയായി. എന്നാല്‍ ഈ പദ്ധതിയും ബജറ്റില്‍ പരാമര്‍ശിക്കപ്പെടാഞ്ഞതോടെ അവഗണിക്കപ്പെടുമെന്ന അവസ്ഥയിലാണ്.
കാസര്‍കോട് മെഡിക്കല്‍ കോളജ് കേന്ദ്ര മെഡിക്കല്‍ കോളജാക്കി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന രീതിയിലാണു നേരത്തെ ഇടതുമുന്നണി നേതാക്കള്‍ സംസാരിച്ചിരുന്നത്. ഇതു കൊണ്ടു തന്നെയാവണം ബജറ്റില്‍ കാസര്‍കോട് മെഡിക്കല്‍ കോളജിനെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതെന്നു വേണം കരുതാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."