HOME
DETAILS

ഉത്തരവിറങ്ങി ആറുമാസം പിന്നിട്ടു: 83 കായികതാരങ്ങളുടെ ജോലി എന്തായി മുഖ്യമന്ത്രി ?

  
backup
February 20 2020 | 04:02 AM

4546312302-0-303124
കോട്ടയം: 'കളി കാര്യമായെടുത്തതിന്റെ പേരില്‍ ഇനിയും ജീവിതം ഭദ്രമാകാതെ' പോയ 83 കായികതാരങ്ങളുടെ ദുരിതം അവസാനിച്ചിട്ടില്ല. കായിക നിയമനത്തില്‍ റെക്കോര്‍ഡ് വേഗം കൈവരിച്ചെന്ന് അവകാശപ്പെടുന്ന സര്‍ക്കാരും കായിക വകുപ്പും ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളോടുള്ള അവഗണന തുടരുകയാണ്. 
കേരളം ആതിഥ്യമേകിയ 35 ാമത് ദേശീയ ഗെയിംസ് കഴിഞ്ഞിട്ട് അഞ്ചാണ്ട് പൂര്‍ത്തിയായി. ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കുമെന്ന മന്ത്രിസഭ തീരുമാനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിട്ടു ആറു മാസവും. കായിക താരങ്ങളുടെ നിയമനം മാത്രം നീണ്ടുപോകുന്നു. 
 
മുഖ്യമന്ത്രി നേരിട്ടു ഭരിക്കുന്ന പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമനം എന്നു ലഭിക്കുമെന്നത് സംബന്ധിച്ചു ഉറപ്പു നല്‍കാന്‍ കായിക വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫിസിനും കഴിയുന്നില്ല. ദേശീയ ഗെയിംസിന് ശേഷം തുടങ്ങിയ കായികതാരങ്ങളുടെ ജോലി തേടിയുള്ള നടപ്പ് ഇപ്പോഴും തുടരുന്നു. ധനവകുപ്പിന്റെ ഉടക്കാണ് വീണ്ടും ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളുടെ നിയമനത്തിന് തടസമാകുന്നത്. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി നിയമന ഉത്തരവ് നല്‍കേണ്ട ഫയല്‍ ധനവകുപ്പില്‍ എത്തിയതോടെയാണ് 83 കായിക താരങ്ങളുടെ തൊഴില്‍ സ്വപ്നം വീണ്ടും ചുവപ്പുനാടയില്‍ കുരുങ്ങിയത്. 
 
കായികതാരങ്ങളുടെ 'ശല്യം' സഹിക്കവയ്യാതെ നാളുകളായി ധനവകുപ്പില്‍ 'എ' സെക്ഷനില്‍ വിശ്രമത്തിലായിരുന്ന ഫയല്‍ രണ്ടു ദിവസം മുന്‍പു പൊതുഭരണ വകുപ്പിലേക്ക് കുറിയിട്ടു തിരിച്ചയച്ചു. 
''ഈ 83 കായിക താരങ്ങള്‍ക്ക് എങ്ങനെ നിയമനം നല്‍കാനാവും. എവിടെ നിയമിക്കും. ആരെയൊക്കെ ഏതൊക്കെ ജില്ലകളില്‍ ഏതൊക്കെ ഓഫിസുകളില്‍ നിയമിക്കും''. ഈ ചോദ്യങ്ങള്‍ക്ക് പൊതുഭരണ വകുപ്പ് ഉത്തരം നല്‍കണം. ഫയല്‍ ഇപ്പോള്‍ പൊതുഭരണ വകുപ്പിലെ സര്‍വിസസ് 'ഡി' സെക്ഷനില്‍ വിശ്രമത്തിലാണ്. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു പൊതുഭരണ വകുപ്പ് മുഖേന വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കുമെന്നായിരുന്നു 2019 ഓഗസ്റ്റ് 21 ലെ മന്ത്രിസഭ യോഗ തീരുമാനം. 2019 ഓഗസ്റ്റ് 28 ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. 
സര്‍ട്ടിഫിക്കറ്റു പരിശോധനകളെല്ലാം അതിവേഗം പൂര്‍ത്തിയാക്കി നിയമന ഉത്തരവ് ഇറങ്ങേണ്ട ഫയലിലാണ് ഇപ്പോള്‍ ഉടക്കുമായി ധനവകുപ്പ് ഇറങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ വിശ്വസിച്ചു ആറു മാസം മുന്‍പ് സെക്രട്ടേറിയറ്റില്‍ എത്തിയ കായിക താരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കായിക മന്ത്രി ഇ.പി ജയരാജനെയും നേരില്‍കണ്ടു നന്ദി അറിയിച്ചു ലഡു വിതരണം നടത്തിയിരുന്നു. ഈ പ്രഖ്യാപനവും മധുരം പങ്കിട്ട ആഹ്ലാദത്തിന്റെ ചിത്രങ്ങളും മുഖ്യമന്ത്രിയുടെയും കായിക മന്ത്രിയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. 
 
അടുത്തിടെ ധനവകുപ്പില്‍ കുരുങ്ങിപോയ ഫയല്‍ പൊടിത്തട്ടി എടുക്കാന്‍ ദിവസങ്ങളോളമാണ് കായിക താരങ്ങള്‍ സെക്രട്ടേറിയേറ്റില്‍ കയറിയിറങ്ങിയത്. ദേശീയ ഗെയിംസില്‍ ടീമിനത്തില്‍ വെള്ളി, വെങ്കലം നേടിയ 83 കായികതാരങ്ങളെ എല്‍.ഡി.സി തസ്തികയില്‍ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ അയക്കുമെന്നു കായിക മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നുണ്ടെന്നത് മാത്രമാണ് നടപടി. 
 
കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്‍തുണയും അംഗീകാരവും നല്‍കുമെന്ന പ്രഖ്യാപനത്തിനും കുറവില്ല. എന്നാല്‍, നിയമന ഫയലിന്റെ അവസ്ഥ എന്തെന്നത് സംബന്ധിച്ചു ഇടയ്ക്കിടെ പ്രഖ്യാപനം നടത്തുന്ന മന്ത്രിക്കും അറിയില്ലെന്നതാണ് വസ്തുത. നിയമന ഉത്തരവ് നല്‍കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നതിനെ കുറിച്ചും കായികതാരങ്ങള്‍ ആലോചിക്കുന്നുണ്ട്.   
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago