HOME
DETAILS

പ്രവാസികള്‍ക്ക് വോട്ടവകാശം: ഏപ്രിലില്‍ അന്തിമ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി

  
Web Desk
February 20 2020 | 16:02 PM

pravasi-vote-issue-123

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം സംബന്ധിച്ച കേസില്‍ ഏപ്രിലില്‍ അന്തിമ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി. മലയാളി വ്യവസായി ഡോ.ഷംസീര്‍ വയലില്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസി വോട്ടവകാശം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2018 ആഗസ്റ്റില്‍ ലോക്സഭയില്‍ ബില്ല് കൊണ്ടുവന്നിരുന്നു. എന്നാല്‍ ബില്ല് രാജ്യസഭ പാസാക്കാത്തതിനാല്‍ ബില്ല് അസാധുവായി. ഇക്കാര്യം ഇന്നലെ ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇതേത്തുടര്‍ന്നാണ് ഏപ്രിലില്‍ അന്തിമ വാദം കേട്ട് വിധി പറയാമെന്ന് കോടതി അറിയിച്ചത്.
2014ലാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തുന്നതിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഷംസീര്‍ വയലില്‍ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രതിനിധിയെ ഉപയോഗിച്ച് നാട്ടില്‍ പ്രോക്സി വോട്ട് ചെയ്യാമെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ വാഗ്ദാനം ഇതുവരെ നടപ്പായില്ലെന്നു ഹരജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  6 days ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  6 days ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  6 days ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  6 days ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  6 days ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  6 days ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  6 days ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  6 days ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  6 days ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  6 days ago