HOME
DETAILS

ഈ വർഷം മുതൽ സ്മാർട്ട് ഹജ്ജ് പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം

  
backup
February 20 2020 | 16:02 PM

hajj-news-1234

 

പ്രായമേറിയ തീര്‍ഥാടകരെ കാണാതായല്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഉള്‍പ്പെടെ ഇത്തവണ വിപുലമായി പദ്ധതി നടപ്പാക്കുന്നത്

 

 

ജിദ്ദ: ഈ വർഷം മുതൽ സ്മാർട്ട് ഹജ്ജ് പദ്ധതി വ്യാപിപ്പിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. തീര്‍ഥാടകര്‍ രാജ്യത്ത് ഇറങ്ങുന്നതു മുതല്‍ മടങ്ങിപ്പൊകുന്നത് വരെയുള്ള കാര്യങ്ങളില്‍ സാങ്കേതിക വിദ്യയുടെ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രായമേറിയ തീര്‍ഥാടകരെ കാണാതായല്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഉള്‍പ്പെടെ ഇത്തവണ വിപുലമായി പദ്ധതി നടപ്പാക്കും.

ഹജ്ജ് വേളകളിൽ തീർത്ഥാടകർക്ക് നൽകി വരുന്ന സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിന് വേണ്ടിയാണ് പുതിയ ശ്രമം. സ്മാർട്ട് ഹജ്ജ് എന്ന പേരില്‍ നേരത്തെ ആരംഭിച്ച പദ്ധതി കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പദ്ധതിയുടെ ഒന്നാം ഘട്ടം വൻ വിജയമായിരുന്നുവെന്ന് മന്ത്രാലയം വിലയിരുത്തി.

 

തീർഥാടകരുടെ യാത്രയും ഗതാഗത സേവനങ്ങളും കൂടുതൽ എളുപ്പമാക്കുന്നതിന് പദ്ധതി സഹായകരമായിട്ടുണ്ട്. ഹജ്ജിനായി തീര്‍ഥാടകന്‍ പുറപ്പെടുന്ന രാജ്യത്ത് നിന്നു തന്നെ എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കല്‍‌, ഓരോ ഹാജിക്കും ട്രാക്കിങ് വാച്ച് ഏര്‍പ്പെടുത്തല്‍, ആരോഗ്യ വിവരങ്ങള്‍ ഒരു പോര്‍ട്ടല്‍ വഴി ബന്ധിപ്പിക്കല്‍ എന്നിവയാണ് ഇതില്‍ പ്രധാനം. ഇതിലൂടെ മെച്ചപ്പെട്ട സേവനങ്ങളാണ് തീര്‍ഥാടകര്‍ക്ക് ലഭിക്കുക.

അന്താരാഷ്ട്ര കമ്പനികളുമായും സാങ്കേതിക സ്ഥാപനങ്ങളുമായും സഹകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയം ഇതിന്‍റെ വിപുലമായ പദ്ധതി തയ്യാറാക്കുന്നുണ്ട്. മിനായിലെത്തുന്ന ഹാജിമാര്‍ മുഴുവന്‍ കര്‍മങ്ങളും പൂര്‍‌ത്തീകരിക്കുന്നത് അനായമാക്കാന്‍ പ്രത്യേക സാങ്കേതിക വിദ്യ ഇത്തവണയുണ്ടാകും. തിരക്കില്ലാതെ കര്‍മങ്ങള്‍‌ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയതാണിതെന്നും മന്ത്രാലയം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago