
ബജറ്റ് ചോര്‍ന്നതില്‍ അത്ഭുതമില്ല: കെ.സി വേണുഗോപാല്‍
ആലപ്പുഴ :സാധാരണക്കാരുടേയും പാവങ്ങളുടേയും ജീവിത പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരവും നിര്‍ദ്ദേശിക്കാത്ത ബജറ്റിന് ഒരു ഗൗരവവും രഹസ്യവും ധനകാര്യമന്ത്രി കല്‍പിച്ചിട്ടില്ല. അതിനാല്‍ തന്നെ ബജറ്റ് ചോര്‍ന്നതില്‍ യതൊരു അത്ഭൂതവും ഇല്ലെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.
പ്രതികരണം പോലും അര്‍ഹിക്കാത്ത ബജറ്റാണ് ധനകാര്യമന്ത്രി ഇന്നലെ സഭയില്‍ അവതരിപ്പിച്ചത്. ' കിഫ് ബിയെന്ന പേരില്‍ 25000 കോടിയുടെ വികസനമെന്നത് അദ്ദേഹത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണ്. കിഫ് ബി യുടെ പേരില്‍ കഴിഞ്ഞ ബജറ്റിലും ധാരാളം പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആലപ്പുഴയില്‍ നടപ്പിലായ ഏതെങ്കിലും ഒരു പദ്ധതി ചൂണ്ടിക്കാട്ടാന്‍ മന്ത്രിക്കു കഴിയുമോ. ബജറ്റ് യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാത്തതാണെന്ന് എം പി. പറഞ്ഞു.
ബജറ്റ് ആലപ്പുഴയുള്‍പ്പെടെയുള്ള തീരദേശ മേഖലയെയും നിരാശപ്പെടുത്തി. അടിസ്ഥാന സൗകര്യവികസനത്തിന് വന്‍ പദ്ധതികള്‍ കിഫ്ബി വഴി പ്രഖ്യാപിച്ചെങ്കിലും അതിലൊന്നും കടല്‍ഭിത്തി നിര്‍മ്മാണത്തിന് പരിഗണന നല്‍കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. കടലാക്രമണം രൂക്ഷമായ ആലപ്പുഴയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്തിന് ഒരു സംരക്ഷണഭിത്തിയെന്നത് ജില്ലയുടെ മുഴുവന്‍ ആവശ്യമായിരുന്നു.
പരമ്പരാഗത രീതിയിലുള്ള കടല്‍ഭിത്തിക്കു പകരം ജൈവ സംരക്ഷണഭിത്തി നിര്‍മ്മിക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ തീരദേശത്തെ മത്സ്യതൊഴിലാളികളുടേയും സാധാരണക്കാരുടേയും ജീവന്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കുള്ളതല്ലെന്നും കടല്‍ഭിത്തി വേണ്ടെന്ന നിലപാട് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ തുക നീക്കിവെയ്ക്കാന്‍ ധനമന്ത്രി തയ്യാറാകാതിരുന്നത്. തീരദേശ ജനതയോടുള്ള വെല്ലുവിളിയാണെന്നും എം പി പറഞ്ഞു. നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനോ ബജറ്റില്‍ നിര്‍ദ്ദേശങ്ങളില്ല.
മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച് പരാജയപ്പെട്ട കിഫ്ബിയെ ആശ്രയിച്ചാണ് ഈ ബജറ്റിലും ധനമന്ത്രി പ്രധാന പദ്ധതികളെല്ലാം പ്രഖ്യാപിച്ചിരിക്കുന്നതെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അതേ അവസ്ഥയാണ് ഇത്തവണയും കിഫ്ബി പദ്ധതികള്‍ക്കുണ്ടാകാന്‍ പോകുന്നതെന്നും എം പി പറഞ്ഞു.
ആലപ്പുഴ ബൈപാസിന്റെ നിര്‍മ്മാണം മുടങ്ങാതിരിക്കാന്‍ ആവശ്യമായ സംസ്ഥാന വിഹിതം ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഗണിച്ചില്ല.
സംസ്ഥാന വിഹിതം ലഭിക്കാതെ കഴിഞ്ഞ 4 മാസങ്ങളായി പണികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. 30 വര്‍ഷം മുടങ്ങിക്കിടന്ന പദ്ധതി വീണ്ടും വൈകിപ്പിക്കാന്‍ ഈ നടപടി കാരണമാകും. ആലപ്പുഴ മെഡിക്കല്‍ കോളേജിനേയും ബജറ്റില്‍ അവഗണിച്ചു.
സംസ്ഥാനത്തിനുതന്നെ മികച്ച വിദേശനാണ്യ വരുമാനം ഉണ്ടാക്കി നല്‍കുന്ന ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്കും കാര്യമായ പരിഗണന ബജറ്റില്‍ ലഭിച്ചില്ല.മത്സ്യമേഖലയ്ക്കും കയര്‍,കശുവണ്ടിയടക്കമുള്ള പരമ്പരാഗത വ്യവസായ മേഖലകള്‍ക്കും അര്‍ഹമായ പരിഗണന ലഭിച്ചില്ല. യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത ഈ ബജറ്റ് ജനങ്ങള്‍ പുഛിച്ചു തള്ളുമെന്നും എം.പി. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്
Football
• 2 minutes ago
തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം
National
• 2 minutes ago
'ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍
Kerala
• 7 minutes ago
ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്
Cricket
• an hour ago
ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം
Kerala
• an hour ago
ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ
National
• an hour ago
വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം
Football
• an hour ago
റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍
Saudi-arabia
• 2 hours ago
വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?
Kerala
• 2 hours ago
പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?
Kerala
• 2 hours ago
ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍
uae
• 3 hours ago
കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്
Kerala
• 3 hours ago
ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം
National
• 3 hours ago
ജമാഅത്തെ ഇസ്ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്വി
Kerala
• 3 hours ago
സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍
uae
• 4 hours ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• 5 hours ago
തമിഴ്നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• 6 hours ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 6 hours ago
'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• 4 hours ago
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും
International
• 4 hours ago
ഇസ്റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു
International
• 4 hours ago