കരുണ സംഗീതനിശ: സ്പോണ്‍സര്‍ഷിപ്പ് നല്‍കിയിട്ടില്ലെന്ന് ഇംപ്രസാരിയോ
കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന് സംഘടിപ്പിച്ച കരുണ സംഗീത നിശയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ബന്ധപ്പെട്ട ഇവന്റ് മാനേജ്മെന്റ് കമ്പനി പ്രതിനിധിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി.
ഇംപ്രസാരിയോ സി.ഇ.ഒ ഹരീഷ് ബാബുവിന്റെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. രാവിലെ പതിനൊന്നോടെയാണ് ഹരീഷിനെ കമ്മിഷണര്‍ ഓഫിസില്‍ വിളിച്ചു വരുത്തിയത്. മേളയ്ക്ക് ഒരു വിധത്തിലുമുള്ള സ്പോണ്‍സര്‍ഷിപ്പും നല്‍കിയിട്ടില്ലെന്ന് ഹരീഷ് ബാബു മൊഴി നല്കി. നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് പണം ഈടാക്കിയിട്ടുണ്ടെന്നും ഇദ്ദേഹം മൊഴി നല്കി.
വരും ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ സഹകരിച്ചവരുടെ മൊഴി ശേഖരിക്കും. പരിപാടിക്ക് സ്പോണ്‍സര്‍മാര്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് സംഘാടകരുടെ വാദം. എന്നാല്‍ മേളയുടെ ടിക്കറ്റിലും നോട്ടിസിലുമെല്ലാം നിരവധി കമ്പനികളുടെ ലോഗോയും വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
സ്പോണ്‍സര്‍മാര്‍ അല്ലാതിരുന്നിട്ടും ഈ കമ്പനികളുടെ പേരും ലോഗോയും നോട്ടിസില്‍ ഉപയോഗിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് സംഗീത മേളയുമായി സഹകരിച്ച വിവിധ കമ്പനികളുടെ പ്രതിനിധികളില്‍നിന്ന് മൊഴിയെടുക്കുന്നത്.
ഇംപ്രസാരിയോ അടക്കമുള്ള എല്ലാ കമ്പനികളും സര്‍വിസ് ചാര്‍ജ് ഒഴിവാക്കിയിരുന്നു.
അതിനാലാണ് സഹകരിച്ചവരുടെയെല്ലാം ലോഗോ വച്ച് പാര്‍ട്ണേഴ്സ് എന്ന് കത്തുകളിലും ടിക്കറ്റുകളിലും പാസുകളിലും രേഖപ്പെടുത്തിയതെന്നാണ് സംഘാടകരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."