HOME
DETAILS
MAL
പ്രതിപക്ഷനേതാവ് ദുഃഖം രേഖപ്പെടുത്തി
backup
February 21 2020 | 04:02 AM
തിരുവനന്തപുരം: അവിനാശിയിലുണ്ടായ അപകടത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ പെട്ടവര്‍ക്ക് എല്ലാ സഹായവും അടിയന്തിരമായി എത്തിക്കണമെന്ന് അദ്ദേഹം കേരള, തമിഴ്നാട് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
പരുക്കേറ്റവര്‍ക്കു മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണം. മൃതദേഹങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു നാട്ടിലെത്തിക്കണം. ബന്ധുക്കള്‍ക്കും ആവശ്യമായ സഹായം നല്‍കണം. കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം. കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സംഘത്തെയും മെഡിക്കല്‍ ടീമിനെയും അവിടേക്ക് അയയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."