HOME
DETAILS
MAL
ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു
backup
February 21 2020 | 04:02 AM
തിരുവനന്തപുരം: 23നു നടക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തില്‍ ദലിത് സംയുക്ത സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചതായി കേരള ദലിത് പാന്തേഴ്സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിന്നാക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ തസ്തികകളില്‍ സംവരണം നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്നും പ്രമോഷനില്‍ സംവരണം മൗലികാവകാശമല്ലെന്നുമുള്ള സുപ്രിംകോടതി വിധിയെ മറികടക്കാന്‍ നിയമനിര്‍മാണത്തിനു ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ഭാരത് ബന്ദ് നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ സന്തോഷ് ഇടയ്ക്കാട്, ആശാഭായ് തങ്കമ്മ, സുധീര്‍ കുമാര്‍, ജയരാജ് കുന്നമ്പാറ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."