മാതൃകാ പ്രവര്‍ത്തനങ്ങളുമായി പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ
കുറ്റ്യാടി: ജീവകാരുണ്യ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ മാതൃകയാവുന്നു. വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2000 ബാച്ചിലെ വിദ്യാര്‍ഥി കൂട്ടായ്മയായ ഒരുമ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കുറ്റ്യാടി മേഖലയിലെ നിരവധി പേര്‍ക്ക് ചികിത്സാ ധനസഹായം നല്‍കിയത്. കൂട്ടായ്മയിലെ മുഴുവന്‍ വിദ്യാര്‍ഥികളും അംഗങ്ങളായുള്ള ഒരുമ ഫൗണ്ടേഷന്‍ കഴിഞ്ഞ പ്രളയകാലത്ത് ഒരു പ്രദേശത്ത് ഒന്നാകെ സഹായം നല്‍കിയിരുന്നു.
വാഹനാപകടത്തില്‍ പരുക്കേറ്റ് കാല്‍ മുറിച്ച് മാറ്റിയ നിട്ടൂര്‍ ഏരത്ത് അനീഷിന് കഴിഞ്ഞ മാസം ഒരുമ കൂട്ടുകാര്‍ ചികിത്സാ ചെലവിലേക്ക് കാല്‍ ലക്ഷം രൂപ സഹായ ധനം നല്‍കിയിരുന്നു.
വിദേശത്ത് ജോലി തേടി പോയ ശേഷം വൃക്കരോഗം ബാധിച്ച് തിരിച്ചെത്തിയ കായക്കൊടിയിലെ കുഞ്ഞിപറമ്പത്ത് വിനോദന്റെ ചികിത്സയ്ക്കായി ഒരുമ നല്‍കിയ ധനസഹായം പ്രവര്‍ത്തകര്‍ വീട്ടിലെത്തി കൈമാറി. ചടങ്ങില്‍ ഒരുമ പ്രസിഡന്റ് പി.ടി പ്രഭാസ്, സെക്രട്ടറി ജി.കെ വരുണ്‍ കുമാര്‍, സി.പി ശരത് രാജ്, പി. ദീപ്തി, പി. ലിജീഷ്, വിനീത ദിനേശ്, കെ.പി ന്യൂമേഷ്, അശ്വിന്‍ മൊകേരി, പി.പി വിജിഷ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."