മാഹി ബൈപാസ് നിര്‍മാണം: ആശങ്കയകറ്റാന്‍ ഒരാഴ്ചക്കകം നടപടി
വടകര: മാഹി ബൈപ്പാസ് നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, 17 വാര്‍ഡുകളിലെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഒരാഴ്ചക്കകം നടപടിയെടുക്കുമെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. പ്രശ്നം സംബന്ധിച്ച് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയൂബ്, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ ജില്ലാകലക്ടര്‍ സാംബശിവ റാവുവിന് നിവേദനം നല്കി. പ്രധാനമായും കോട്ടമലകുന്ന് റോഡില്‍ നിന്ന് മാഹി ബൈപ്പാസിലെ സര്‍വീസ് റോഡില്‍ പ്രവേശിക്കാനും മാഹി ബൈപ്പാസില്‍ കയറി എതിര് ദിശയില്‍ എത്താനുമുള്ള സൗകര്യം ഉണ്ടാക്കുക, അഴിയൂര്‍ ഈസ്റ്റ് യുപി സ്കൂള്‍ റോഡ് പഴയ എന്‍എച്ച്, റെയില്‍വേ സ്റ്റേഷന് റോഡ് എന്നിവയില്‍ നിന്ന് മാഹി ബൈപ്പാസിലേക്ക് പ്രവേശിക്കുന്നതിന് ആറ് മീറ്റര്‍ വീതിയിലുള്ള അണ്ടര്‍ പാസ് സംവിധാനം ഉണ്ടാക്കുക, മാഹി അതിര്‍ത്തിയില്‍ പാലം നിര്‍മാണം ആരംഭിക്കുന്ന കക്കടവ് ഭാഗത്ത് നിന്ന് പ്രവേശിക്കുവാന്‍ യു ടേണ്‍ സംവിധാനം ഉണ്ടാക്കുക എന്നീ കാര്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."