'ഠോ'ട്ടനം
ലണ്ടന്‍: ചാംപ്യന്‍സ് ലീഗിലെ ചാപ്യന്മാര്ക്ക് പിന്നാലെ റണ്ണേഴ്സപ്പിനും തോല്‍വി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജര്‍മന്‍ ക്ലബായ ആര്.ബി ലെപ്സിഗിനോടാണ് ടോട്ടനം പരാജയപ്പെട്ടത്. 58-ാം മിനുട്ടില്‍ പെനാല്‍റ്റിയില്‍ നിന്ന് തിമോ വാര്‍ണറായിരുന്നു ലെപ്സിഗിന്റെ ഗോള്‍ നേടിയത്.
മത്സരത്തില്‍ 57 ശതമാനം പന്ത് കൈവശം വെച്ച് മേധാവിത്തം പുലര്‍ത്താനും ലെപ്സിഗിന് കഴിഞ്ഞു. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലായിരുന്നു സ്പര്‍സിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടാംപാദ മത്സരം ജര്‍മനിയില്‍ ആയതിനാല്‍ ടോട്ടനത്തിന് ജയിക്കണമെങ്കില്‍ അല്പം വിയര്‍പ്പൊഴുക്കേണ്ടി വരും.
പലപ്പോഴും പരുക്കന്‍ രീതിയിലേക്ക് മാറിയ മത്സരത്തില്‍ ലെപ്സിഗ് 17 ഫൗളുകളും ടോട്ടനം 11 ഫൗളുകളുമാണ് ചെയ്തത്.
ഇരു ടീമുകളുടേയും രണ്ടാം പാദ മത്സരം അടുത്ത മാസം 11ന് നടക്കും. മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബായ അറ്റ്ലാന്റെ 4-1 എന്ന സ്കോറിന് ലാലിഗ ക്ലബായ വലന്‍സിയയെ പരാജയപ്പെടുത്തി.
അറ്റ്ലാന്റ താരം ഹന്‍സ് ഹറ്റേബോറിന്റെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു അറ്റ്ലാന്റെ മികച്ച ജയം സ്വന്തമാക്കിയത്. 42-ാം മിനുട്ടില്‍ ജോസഫ് ലികിച്ച്, 57-ാം മിനുട്ടില്‍ റെമോ ഫ്രോലര് എന്നിവരും അറ്റ്ലാന്റക്ക് വേണ്ടി ഗോള്‍ നേടി. 66-ാം മിനുട്ടില്‍ ഡെനിസ് ചെറിഷേവിന്റെ വകയായിരുന്നു വലന്‍സിയയുടെ ആശ്വാസ ഗോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."