പുതിയ കാലം കഴിവുകള്‍ക്ക് പ്രാധാന്യം നല്‍കുന്നു: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
കോഴിക്കോട്: ഡിഗ്രികളെക്കാള്‍ കഴിവിനു പ്രാധാന്യമുള്ള കാലമാണ് വരുന്നതെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. 22ാമത് പാരഗണ്‍ വത്സന്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി വിതരണവും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ് ദാനവും ബി.ഇ.എം ഗേള്‍സ് സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മിത ബുദ്ധിയും റോബോട്ടിക് സംവിധാനവും സാങ്കേതികതയും വന്നതോടെ വിദ്യാഭ്യാസത്തിന്റെ രീതി മാറുകയാണ്. പുതിയ കാലം കഴിവുകള്‍ക്കാണു പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ കാലത്തിന് അനുസരിച്ച് വിദ്യാഭ്യാസ രീതികളില്‍ മാറ്റം കൊണ്ടുവരണം. അല്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
പപ്പന്‍ കന്നാട്ടി അധ്യക്ഷനായി. എവര്‍ റോളിങ് ട്രോഫി ബി.ഇ.എം ഗേള്‍സ് ഹൈസ്‌കൂളിനു വേണ്ടി പ്രധാനാധ്യാപകന്‍ കെ. മുരളി ഡെന്നീസ്, പ്രിന്‍സിപ്പല്‍ സിസിലി ജോണ്‍ എന്നിവര്‍ ഏറ്റുവാങ്ങി. എയര്‍ബെഡ്, വീല്‍ചെയര്‍ എന്നിവയുടെ വിതരണം സി.കെ നാണു എം.എല്‍.എയും ധനസഹായ വിതരണം പാരഗണ്‍ ഗ്രൂപ്പ് എം.ഡി സുമേഷ് ഗോവിന്ദും നിര്‍വഹിച്ചു. റവ. ഡോ പി. എ ജെയിംസ്, സി. ജയരാജന്‍, സിസിലി ജോണ്‍, സി. ചന്തുക്കുട്ടി മാസ്റ്റര്‍, ബീന ഡേവിഡ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."