പ്രകൃതിയുടെ ഭാവമാറ്റങ്ങളെ തൊട്ടറിഞ്ഞ് ചിത്രപ്രദര്‍ശനം
കോഴിക്കോട്: വേനല്‍കാലവും മഞ്ഞുകാലവും വര്‍ഷകാലവും കാന്‍വാസുകളില്‍ പകര്‍ത്തി ഒരപൂര്‍വ ചിത്രപ്രദര്‍ശനം. ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലാണ് ചിത്രകാരി യാരി കളത്തിങ്ങലിന്റെ 'പോര്‍ട്ടല്‍ ടു ഹൊറിസോണ്‍സ് ' ചിത്രപ്രദര്‍ശനം ആരംഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വരച്ച ചിത്രങ്ങള്‍ വില്പന നടത്തിയാണു യാരി ചിത്രകലാ ലോകത്തേക്ക് ചുവടുവച്ചത്. ഫറോക്ക് കൊളത്തറ സ്വദേശിയായ യാരിയുടെ ആദ്യത്തെ പ്രദര്‍ശനമാണിത്. ചക്രവാളത്തിനുമപ്പുറത്തെ ദൃശ്യഭംഗികളെയാണ് കൂടുതലായും ചിത്രകാരി കാന്‍വാസുകളില്‍ വരച്ചിട്ടിരിക്കുന്നത്. റെയ്നി പാരിസ്, ത്രൂ മൈ വിന്‍ഡോ, ലിറ്റില്‍ ഹെവന്‍, വിന്ഡര് നൈറ്റ് എന്നിവ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമാണ്. അക്രിലിക്, ഓയില്‍ പെയിന്റ് എന്നിവ ഉപയോഗിച്ച് ബ്രഷ് കൊണ്ടും കൈകൊണ്ടും വരച്ച 31 ചിത്രങ്ങളാണു പ്രദര്‍ശനത്തിലുള്ളത്.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം 27 വരെ തുടരും.
കാന്‍വാസുകളില്‍ വിരിയുന്ന സാന്ത്വന ഹസ്തങ്ങള്‍
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ നഴ്സിങ് റൂമില്‍ നിന്നാണ് ദീന സിനോയിയും ബിന്ദു വരകിലും ചിത്രലോകത്തേക്കെത്തിയത്. ദീന സിനോയി മെഡിസിന് വിഭാഗത്തിലും ബിന്ദു വരകില്‍ ഓര്‍ത്തോ വിഭാഗത്തിലെയും സ്റ്റാഫ് നഴ്സാണ്. ചെറിയ രീതിയില്‍ ചിത്രങ്ങള്‍ വരച്ച് പിന്നീട് ഇതിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്താണ് ഇരുവരും 40 ഓളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പ്രദര്‍ശനം നടത്തുന്നത്.
പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വില്പന നടത്തി ലഭിക്കുന്ന തുകയുടെ ഒരുഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്.
കോഴിക്കോട് ബീച്ചും നടപ്പാതയും സ്വന്തം തട്ടകമായ മെഡിക്കല്‍ കോളജും ഗാന്ധിജിയും യേശു ക്രിസ്തുവുമെല്ലാം കാന്‍വാസില്‍ വിരിഞ്ഞിട്ടുണ്ട്.
ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച 'കമിനോ' എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം 26ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."