സ്മാര്‍ട് ഹജ്ജ് പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം
ജിദ്ദ: ഈ വര്‍ഷം മുതല്‍ സ്മാര്‍ട്ട് ഹജ്ജ് പദ്ധതി വ്യാപിപ്പിക്കുമെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം. തീര്‍ഥാടകര്‍ രാജ്യത്ത് ഇറങ്ങുന്നതു മുതല്‍ മടങ്ങിപ്പോകുന്നത് വരെയുള്ള കാര്യങ്ങളില്‍ സാങ്കേതിക വിദ്യയുടെ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രായമേറിയ തീര്‍ഥാടകരെ കാണാതായാല്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഉള്‍പ്പെടെ ഇത്തവണ വിപുലമായി പദ്ധതി നടപ്പാക്കും.
ഹജ്ജ് വേളകളില്‍ തീര്‍ഥാടകര്‍ക്ക് നല്കി വരുന്ന സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിന് വേണ്ടിയാണ് പുതിയ ശ്രമം.
സ്മാര്‍ട്ട് ഹജ്ജ് എന്ന പേരില്‍ നേരത്തെ ആരംഭിച്ച പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പദ്ധതിയുടെ ഒന്നാം ഘട്ടം വന്‍ വിജയമായിരുന്നുവെന്ന് മന്ത്രാലയം വിലയിരുത്തി.
തീര്‍ഥാടകരുടെ യാത്രയും ഗതാഗത സേവനങ്ങളും കൂടുതല്‍ എളുപ്പമാക്കുന്നതിന് പദ്ധതി സഹായകരമായിട്ടുണ്ട്. ഹജ്ജിനായി തീര്ഥാടകന് പുറപ്പെടുന്ന രാജ്യത്ത് നിന്നു തന്നെ എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കല്‍, ഓരോ ഹാജിക്കും ട്രാക്കിങ് വാച്ച് ഏര്‍പ്പെടുത്തല്‍,
ആരോഗ്യ വിവരങ്ങള്‍ ഒരു പോര്‍ട്ടല്‍ വഴി ബന്ധിപ്പിക്കല്‍ എന്നിവയാണ് ഇതില്‍ പ്രധാനം. ഇതിലൂടെ മെച്ചപ്പെട്ട സേവനങ്ങളാണ് തീര്‍ഥാടകര്‍ക്ക് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."